കോഹ്ലിക്ക് ഐപിൽ കിരീടം നഷ്ട്മാകാൻ കാരണം ഞാൻ : വെളിപ്പെടുത്തലുമായി ഷെയ്ൻ വാട്സൺ

ഐപിൽ ക്രിക്കറ്റിൽ എക്കാലവും വളരെ അധികം ആരാധകരുള്ള ടീമാണ് ബാംഗ്ലൂർ. ഏതൊരു ഐപിൽ സീസണിലും വളരെ അധികം പ്രതീക്ഷകളോടെ എത്തുന്ന ബാംഗ്ലൂർ ടീമിന് ഇതുവരെ ഐപിഎല്ലിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും പ്ലേഓഫിലേക്ക് അടക്കം അനായാസം യോഗ്യത നേടുന്ന ബാംഗ്ലൂർ ടീം നിർണായക കളികളിൽ തോൽവി വഴങ്ങാറുള്ളതാണ് പതിവ്. നേരത്തെ 2016ലെ ഐപിൽ സീസണിൽ മികച്ച പ്രകടനവുമായി ക്യാപ്റ്റൻ വിരർ കോഹ്ലിക്ക് കീഴിൽ കളിച്ച ബാംഗ്ലൂർ ടീം ഫൈനൽ വരെ എത്തിയിരുന്നു എങ്കിലും ഹൈദരാബാദ് ടീമിൻ മുൻപിലാണ്‌ കലാശപോരാട്ടത്തില്‍ തോല്‍വി നേരിട്ടത്. ഈ സീസണിൽ 973 റൺസുമായി വിരാട് കോഹ്ലി ചരിത്രം സൃഷ്ടിച്ചിരുന്നു.

അതേസമയം ഇപ്പോൾ 2016ലെ ഐപിൽ ഫൈനൽ തോൽവിയെ കുറിച്ച് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി എത്തുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ ഷെയ്ൻ വാട്സൺ. ഹൈദരാബാദ് എതിരായ വാശിനിറഞ്ഞത് ഫൈനലില്‍ എട്ട് റണ്‍സിനാണ് ബാംഗ്ലൂർ ടീം തോറ്റത്. അന്ന് ആര്‍സിബിക്കൊപ്പമായിരുന്ന ആൾറൗണ്ടർ ഷെയ്ന്‍ വാട്സണ്‍ നാല് ഓവറില്‍ 61 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരുവേള തോൽവിയിൽ പ്രധാന പങ്കുവഹിച്ച വാട്സണിന് ബാറ്റിങ്ങിൽ മികവിലേക്ക് എത്താൻ പോലും സാധിച്ചില്ല.വിരാട് കോഹ്ലിക്ക് തന്റെ ഐപിൽ കിരീടത്തിലേക്ക് എത്താൻ കഴിയുമായിരുന്ന ഒരു ഫൈനലായിരുന്നു അതെന്ന് പറഞ്ഞ വാട്സൺ ഇപ്പോൾ 6 വർഷങ്ങൾക്ക് ശേഷം വ്യത്യസ്തമായ ഒരു അഭിപ്രായം പറയുകയാണ്.

images 2022 05 18T112849.514

“ഞാൻ ഇന്നും വളരെ അധികം വേദനകളോടെ തന്നെയാണ് ആ ഫൈനൽ ഓർക്കുന്നത്. ഞാൻ ഇന്നും എന്റെ ആ ഫൈനലിലെ പ്രകടനം ഓർക്കുന്നുണ്ട്. എനിക്ക് ഉറപ്പുണ്ട് ഇന്നും ആ ഒരൊറ്റ സീസണിലെ കോഹ്ലിയുടെ പ്രകടനം കിരീടം അർഹിച്ചിരിന്നു. അദ്ദേഹം ബാറ്റ് കൊണ്ട് എല്ലാ അർഥത്തിലും തിളങ്ങി. എന്റെ ആ അവസാന ഓവർ തന്നെയാണ് കളി മാറ്റി മറിച്ചത്. എന്റെ ആ 24 റൺസ്‌ ഓവർ കളി ഞങ്ങളിൽ നിന്നും അകറ്റി. ഇന്നും ഞാൻ അസ്വസ്ഥതയോടെയാണ് ആ മത്സരം ഓർക്കുന്നത് “ഷെയ്ൻ വാട്സൺ പറഞ്ഞു.

2016 ലെ ഫൈനലില്‍ അവസാന ഓവറില്‍ 3 സിക്സും 1 ഫോറുമാണ് വാട്ട്സണിനെതിരെ ബെന്‍ കട്ടിങ്ങ് നേടിയത്. അതില്‍ ഒരെണ്ണം പോയത് 117 മീറ്റര്‍ സിക്സിനാണ്.