അവൻ എന്നെ ഞെട്ടിച്ചു : ഒന്നാം സീസണിലെ ഓർമകളുമായി റിക്കി പോണ്ടിങ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ കോച്ചാണ് ഓസ്ട്രേലിയൻ ഇതിഹാസ താരമായ റിക്കി പോണ്ടിങ്. സീസണിൽ ഡൽഹിക്ക് അത്ര പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല എങ്കിലും ആദ്യത്തെ കിരീട ജയത്തിലേക്ക് ഡൽഹി ടീമിനെ നയിക്കാമെന്നാണ് റിക്കി പോണ്ടിങ് പ്രതീക്ഷിക്കുന്നത്.

അതേസമയം പ്രഥമ ഐപിൽ സീസണിൽ ബാറ്റ്‌സ്മാനായി കളിച്ചയാളാണ് റിക്കി പോണ്ടിങ്. 2008ലെ ഒന്നാം ഐപിൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന പോണ്ടിങ് ആ സീസണിൽ അടക്കം കൊൽക്കത്ത നെറ്റ്‌സിൽ തന്നെ ഏറെ ഞെട്ടിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളറെ കുറിച്ച് വാചാലനാകുകയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായി നെറ്റ്സിൽ അടക്കം സജീവമായി പരിശീലനം നടത്തവേ തന്നെ ഏറെ അമ്പരപ്പിച്ചത് ഇന്ത്യൻ പേസറായിരുന്ന അശോക് ഡിണ്ട എന്നാണ് പോണ്ടിങ് പറയുന്നത്.”അക്കാലം നെറ്റ്സിൽ എല്ലാ ദിവസവും എന്നെ ഞെട്ടിച്ചത് അശോക് ഡിണ്ട തന്നെയാണ്. ഏഴ് -എട്ട് ദിവസത്തോളം നീണ്ടുനിന്ന നെറ്റ്സ് പരിശീലന നാളുകളിൽ എല്ലാം ഡിണ്ട ബാറ്റ്‌സ്മാന്മാർക്ക് എതിരെ മികച്ച ഷോർട്ട് ബോളുകളും ബൗൺസറും എറിഞ്ഞുകൊണ്ടേയിരുന്നു. “പോണ്ടിങ് തന്റെ അനുഭവം വെളിപ്പെടുത്തി.

images 2022 04 20T153504.908

“ആ സീസണിൽ കൊൽക്കത്തയിൽ ഞങ്ങൾക്ക് ഒരു നെറ്റ് ബൗളറായിരുന്നു അശോക് ദിൻഡ. എന്നാൽ 7-10 ദിവസം അദ്ദേഹം അക്ഷരാർത്ഥത്തിൽ ഓടിച്ചെന്ന് ഓരോ സെഷനിലും ഞങ്ങൾക്കെല്ലാം ബൗൺസറുകൾ ശക്തമായി ഏറിഞ്ഞു തന്നുകൊണ്ടേയിരുന്നു. അത്ര മികവിലാണ് അദ്ദേഹം ആ റോൾ നിർവഹിച്ചത്. വൈകാതെ തന്നെ കൊൽക്കത്ത ടീമുമായി ഡിണ്ട കരാറിൽ എത്തി “പോണ്ടിങ് ഓര്‍മ്മ പുതുക്കി.