അവനെ കൈവിട്ടത് വൻ നഷ്ടം :വെളിപ്പെടുത്തി കൊൽക്കത്ത കോച്ച്

ഐപിൽ ആവേശം ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ലോകത്ത് സജീവമായി മാറി കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ടി :20 ടൂർണമെന്റ് കോവിഡ് കാലത്തും ഇന്ത്യയിൽ തന്നെ നടത്താം എന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെങ്കിൽ വരാനിരിക്കുന്ന ഐപിൽ സീസണിന് മുന്നോടിയായി മെഗാതാരലേലം ഫെബ്രുവരി 13,14 തീയതികളിലായി നടക്കും. പുതിയ ഐപിൽ ടീമുകളായ ലക്ക്നൗ, അഹമ്മദാബാദ് എന്നിവർക്ക് പുറമേ എട്ട് ഐപിൽ ടീമുകൾ കൂടി മെഗാ താരലേലത്തിൽ പുതിയ സ്‌ക്വാഡിനെ രൂപപ്പെടുത്താൻ എത്തുമ്പോൾ ലേലം വാശിനിറഞ്ഞതാകുമെന്നത് തീർച്ച.

എന്നാൽ യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ടീമിൽ നിലനിർത്താനായി കഴിയാതെ പോയത് തീരാനഷ്ടമായി പോയെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് ബ്രണ്ടൻ മക്കല്ലം ഇക്കാര്യത്തിൽ താനും നിസ്സഹായനായി പോയി എന്നും തുറന്ന് പറഞ്ഞു.

റസ്സൽ, വെങ്കടേഷ് അയ്യർ, വരുൺ ചക്രവർത്തി, സുനിൽ നരെൻ എന്നിവരെയാണ് കൊൽക്കത്ത ടീം ടീമിൽ നിലനിർത്തിയത് എങ്കിൽ അഹമ്മദാബാദ് ടീം നായകൻ ഹാർദിക്ക്‌ പാണ്ട്യ, റാഷിദ്‌ ഖാൻ എന്നിവർക്ക് ഒപ്പം ശുഭ്മാൻ ഗില്ലിനെ കൂടി സ്‌ക്വാഡിലേക്ക് എത്തിച്ചു. എട്ട് കോടി രൂപക്കാണ് യുവ ഓപ്പണർ പുതിയ ടീമുമായി കരാറിൽ എത്തിയത്.

images 2022 01 30T184622.836

” ചില കളിക്കാരെ നമ്മൾ ആഗ്രഹിച്ചാൽ പോലും കുറച്ച് കൂടി പ്ലാനിംഗ് നമ്മൾ നടത്തേണ്ടി വന്നേക്കും. എങ്കിലും വരുന്ന മെഗാലേലത്തിലേക്ക് എല്ലാവിധ മുൻ ഒരുക്കവും കൊൽക്കത്ത ടീം ഇതിനകം തന്നെ നടത്തി കഴിഞ്ഞു.നാല് താരങ്ങളെയാണ് ടീമിൽ ഞങ്ങൾ നിലനിർത്തിയത്. അവരുടെ സെലക്ഷൻ എല്ലാ കാര്യവും തന്നെ ആലോചിച്ചാണ് എടുത്തത്.

റസ്സൽ പോലൊരു താരത്തെ ഒഴിവാക്കാനോ പകരക്കാരനെ കൂടി കണ്ടെത്താനോ പ്രയാസമാണ്. സുനിൽ നരേൻ തന്റെ മികവ് എന്തെന്ന് പല സീസണിലും തെളിയിച്ചതാണ് “മക്കല്ലം വാചാലനായി