പുതിയ ഐപിഎല്‍ ടീമുകള്‍ പ്രഖ്യാപിച്ചു. സഞ്ജീവ് ഗോയേങ്ക ഗ്രൂപ്പിനും സിവിസി ക്യാപിറ്റല്‍സിനും സ്വന്തം

FB IMG 1635156030111

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ആ ദിനവും വാർത്തയും ഒടുവിൽ ഇതാ എത്തി.ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ അവസാനിച്ച ശേഷം ഏറെ ആകാംക്ഷപൂർവ്വം എല്ലാ ക്രിക്കറ്റ്‌ പ്രേമികളും കാത്തിരുന്ന പുത്തൻ ടീമുകൾക്കായുള്ള ലേലനടപടികൾക്ക് ഒടുവിൽ ക്ലൈമാക്സ്‌. വരാനിരിക്കുന്ന 2022ലെ ഐപിൽ സീസണിൽ പുത്തൻ രണ്ട് ടീമുകൾ കൂടി ചേരുമ്പോൾ പത്ത് ടീമുകളുമായിട്ടാണ് ഐപിൽ സീസൺ മുന്നേറുക. ഇന്ന് നടന്ന നിർണായക ബിസിസിഐ മീറ്റിങ് പ്രകാരം ഭാവി ടീം ഉടമകളുടെ സാന്നിധ്യത്തിൽ ദുബായിൽ 2 പുതിയ ഐപിഎൽ ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കാനുള്ള പ്രധാന ബിഡ് ഡോക്യുമെന്റ് ബിസിസിഐയുടെ ഭാരവാഹികൾ തുറന്ന് തീരുമാനത്തിൽ എത്തി.

7090 കോടി രൂപ ലേലത്തില്‍ സമര്‍പ്പിച്ച സഞ്ജീവ് ഗോയേങ്ക ഗ്രൂപ്പിനും 5166 കോടി ലേല തുക സമര്‍പ്പിച്ച സിവിസി ക്യാപിറ്റല്‍സുമാണ് ഐപിഎല്‍ ലേലത്തില്‍ വിജയിച്ചത്. സഞ്ജീവ് ഗോയേങ്ക ലക്നൗ ആസ്ഥാനമായും സിവിസി ക്യാപിറ്റല്‍ അഹമ്മദബാദ് ആസ്ഥാനമായുമാണ് വരുന്നത്.

2 ടീമുകളെ സ്വന്തമാക്കാനായി 10 ഗ്രൂപ്പുളാണ് ഉണ്ടായിരുന്നത്. അഹമ്മദാബാദ്, ലക്ക്നൗ, കട്ടക്ക്, ധര്‍മ്മശാല, ഗുവഹത്തി, ഇന്‍ഡോര്‍ എന്നീ സെന്‍ററുകളില്‍ നിന്നും ടീമുകളെ തിരഞ്ഞെടുക്കണം എന്നായിരുന്നു ബിസിസിയുടെ തീരുമാനം. ഗ്രൂപ്പുകളോട് രണ്ട് വീതം ഡോക്യൂമെന്‍റാണ് സമര്‍പ്പിക്കാന്‍ പറഞ്ഞത്.

ആദ്യത്തേതില്‍ ഗ്രൂപ്പുകളുടെ സാമ്പത്തികമായുള്ള രേഖകളും രണ്ടാമത്തേതില്‍ ലേല തുകയും. ബിസിസിയുടെ ഓഡിറ്റ് ഒഫീഷ്യല്‍സ് സാമ്പത്തിക രേഖകള്‍ പരിശോധിച്ചിതിനു ശേഷമാണ് ലേല തുകകള്‍ പരിശോധിച്ചത്. ലേല തുകയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന തുക ലഭിച്ച ഗ്രൂപ്പുകളെ വിജയികളാവുകയും ചെയ്തു.

ഐപിഎല്‍ തിരികെയെത്തിയതില്‍ സന്തോഷം രേഖപ്പെടുത്തിയ സഞ്ജീവ് ഗോയേങ്ക, ഒരു സ്ട്രോങ്ങ് ടീമിനെ ഉണ്ടാക്കുകയും പെര്‍ഫോം ചെയ്യുമെന്നും പറഞ്ഞു. 2016 ലും 2017 ലും ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ വിലക്ക് ലഭിച്ച് പുറത്തായപ്പോള്‍ പൂനൈ ആസ്ഥാനമായി റൈസിങ്ങ് പൂനൈ സൂപ്പര്‍ ജയന്‍റസ് എന്ന പേരില്‍ സഞ്ജീവ് ഗോയേങ്ക ടീം എത്തിച്ചിരുന്നു. പുതിയ ടീമിന്‍റെ ഹോം സറ്റേഡിയം ഇനി വാജ്പേയി സ്റ്റേഡിയത്തിലായിരിക്കും

Read Also -  ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.

രാജ്യന്തര സ്പോര്‍ട്ട്സ് രംഗങ്ങളില്‍ പങ്കാളിത്തമുള്ള ഗ്രൂപ്പാണ് സിവിസി ക്യാപിറ്റല്‍സ്. ഫോര്‍മുലാ വണ്ണിലും ലാലീഗയിലും സിവിസി ക്യാപിറ്റല്‍ ഭാഗമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും ഇവരുടെ ഹോം സ്റ്റേഡിയം. അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ടീമിന്‍റെ ഗ്ലേസര്‍ ഫാമിലി ഗ്രൂപ്പുകളെ പിന്തള്ളിയാണ് ഇവര്‍ ലേലത്തില്‍ വിജയിച്ചത്.

ടൂര്‍ണമെന്‍റ് ഫോര്‍മാറ്റ്

ഇതാദ്യമായല്ലാ ഒരു സീസണില്‍ പത്തു ടീമുകള്‍ കളിക്കാനെത്തുന്നത്. 2011 ല്‍ പത്തു ടീമുകള്‍ ടൂര്‍ണമെന്‍റിനുണ്ടായിരുന്നത്. അന്ന് നടത്തിയ അതേ ഫോര്‍മാറ്റാണ് ഈ സീസണിലും നടപ്പാക്കുക. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോം – എവേ മത്സരങ്ങള്‍ നടക്കും. നിലവിലുള്ള 60 മത്സരങ്ങളില്‍ നിന്നും 70 മത്സരങ്ങളായി ഉയരും.

ഒരു ഗ്രൂപ്പില്‍ അഞ്ചു ടീമുകളാണ് ഉണ്ടാവുക. ഒരു ടീമിനു ആ ഗ്രൂപ്പില്‍ നിന്നും ഹോം – എവേ മത്സരങ്ങളടകം 8 പോരാട്ടങ്ങള്‍ ഉണ്ടാകും. മാത്രമല്ലാ മറ്റ് ഗ്രൂപ്പിലെ നാല് ടീമുമായും ( ഗ്രൂപ്പില്‍ 5 ടീമുള്ളതിനാല്‍ ഡ്രോയിലൂടെയാണ് എതിരാളികളെ തീരുമാനിക്കുക ) മത്സരങ്ങളുണ്ടാകും. ബാക്കിയുള്ള ഒരു ടീമുമായി ഹോം എവേ മത്സരങ്ങളുണ്ടാകും.

പോയിന്‍റ് ടേബിളില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ തമ്മില്‍ പ്ലേയോഫ് പോരാട്ടങ്ങള്‍ നടക്കും. 2011 ല്‍ ഇതേ ഫോര്‍മാറ്റില്‍ ടൂര്‍ണമെന്‍റ് നടത്തിയപ്പോള്‍ ജേതാക്കളായത് ചെന്നൈ സൂപ്പര്‍ കിംഗ്സായിരുന്നു.

Scroll to Top