അവനെ ഐപിഎൽ മികച്ച താരമാക്കി :വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് കോച്ച്

ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ അതിവേഗം അനേകം ആരാധകരെ സൃഷ്ടിച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ താരമാണ് സാം കരൺ. നിലവിൽ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന് മൂന്ന് ഫോർമാറ്റിലും ബാറ്റ്‌ കൊണ്ടും ഒപ്പം ബൗളിങ്ങിലും വിശ്വസിക്കാൻ കഴിയുന്ന താരമായി വളർന്ന സാം ശ്രീലങ്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഗംഭീര പ്രകടനം ആവർത്തിച്ചിരുന്നു. സാം കരൺ മത്സരത്തിൽ 10 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. ഏറെ പുരോഗതി തന്റെ കരിയറിൽ നേടിയ താരത്തെ ഇപ്പോൾ അഭിനന്ദിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം ഗ്രഹാം തോർപ്പ്. ഐപിൽ കളിച്ച മത്സര പരിചയവും ഒപ്പം ഐപിൽ മത്സരങ്ങളിൽ നിന്നായി അവൻ നേടിയ അനുഭവവും ഇപ്പോൾ അവന്റെ മികച്ച ബൗളിംഗിന് കാരണയിട്ടുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.

ഐപിഎല്ലിൽ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീം 2020ലെ ഐപിഎല്ലിന് മുൻപായിട്ടാണ് താരത്തെ ലേലത്തിൽ സ്വന്തമാക്കിയത്. 2020 സീസണിൽ മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത സാം ഇത്തവണ ഐപിൽ സീസണിലും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ചു. “ഐപിൽ ഏറെ താരങ്ങൾ ഉൾപ്പെടുന്ന വലിയ ടൂർണമെന്റാണ്. അവിടെ എല്ലാ താരത്തിന്റെയും എല്ലാ തരത്തിലുള്ള കഴിവുകളും ഒരുപോലെ പരീക്ഷിക്കപെടും.ഐപിഎല്ലിൽ കളിച്ച പരിചയം അവന്റെ കരിയറിനെ ഇപ്പോൾ സഹായിക്കുന്നുണ്ട്. കൂടാതെ അവൻ എന്നും നൂറ്‌ ശതമാനം ആത്മാർത്ഥത തന്റെ കളിയിൽ നൽകാറുണ്ട് “കോച്ച് വാചാലനായി.

“ഐപിഎല്ലിൽ അതിസമ്മർദ്ദമായ ഓരോ സാഹചര്യങ്ങളിലും അവൻ റോളുകൾ ഏറ്റെടുത്തിട്ടുണ്ട്. അവനിലുള്ള ഹിറ്റിങ് മികവ് നാം ഐപിൽ മത്സരങ്ങളിൽ കണ്ടതാണ്. നിർണായകമായ ഓവറുകൾ അവൻ മനോഹരമായി പൂർത്തിയാക്കി. ഇതെല്ലാം അവന്റെ കരിയറിൽ വലിയ മാറ്റമാണ് വരുത്തിയത്. പക്ഷേ ബെൻ സ്റ്റോക്സ് പോലെയൊരു ഓൾറൗണ്ടറായി മാറുവാൻ 3 ഫോർമാറ്റിലും ബാറ്റിങ്ങിലും ബൗളിങ്ങിലും സാം കരൺ സ്ഥിരത കൈവരിക്കണം. അതാണ്‌ മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും “ഗ്രഹാം തോർപ്പ് അഭിപ്രായം വിശദീകരിച്ചു.

വരാനിരിക്കുന്ന ഐപിൽ പതിനാലാം സീസണിലെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ട് താരങ്ങൾ കളിക്കുവാൻ വരുമോയെന്നതിലിലുള്ള ആശങ്ക ടീമുകൾ ബിസിസിഐയെ ഇതിനകം അറിയിച്ച് കഴിഞ്ഞു. വരുന്ന ടി :20 ലോകകപ്പ് കൂടി പരിഗണിച്ചാവും ഇതിലുള്ള അന്തിമ തീരുമാനം ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ കൈകൊള്ളുക