ഇത് വേറെ ലെവല്‍. വമ്പന്‍ നിയമങ്ങളുമായി ഐപിഎല്‍ സീസണ്‍ എത്തുന്നു.

csk ipl 2024

വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായുള്ള നിയമങ്ങള്‍ ബിസിസിഐ പ്രഖ്യാപിച്ചു. നിലവിലെ സ്‌ക്വാഡില്‍ നിന്നും പരമാവധി 6 താരങ്ങളെ മാത്രമാവും നിലനിര്‍ത്താന്‍ സാധിക്കുക. ആര്‍ടിംഎം വഴിയും താരങ്ങളെ നിലനിര്‍ത്താം. ഒരു താരത്തെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ 5 താരങ്ങളെ ലേലത്തില്‍ ആര്‍ടിംഎം വഴി തിരിച്ചെടുക്കാം

പരമാവധി 5 ക്യാപ്ഡ് താരങ്ങളെയും പരമാവധി 2 അണ്‍ ക്യാപ്ഡ് താരങ്ങളെയാവും നിലനിര്‍ത്താന്‍ കഴിയുക. 120 കോടി രൂപയാകും ടീമുകള്‍ക്ക് മെഗാ ലേലത്തില്‍ ചിലവഴിക്കാനാവുക.

ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി മാച്ച് ഫീ ബിസിസിഐ പ്രഖ്യാപിച്ചു. ഇംപാക്ട് പ്ലെയറിനടക്കം പ്ലേയിങ്ങ് ഇലവനില്‍ ഭാഗമാവുന്ന താരത്തിന് ഒരു മത്സരത്തില്‍ 7.5 ലക്ഷം രൂപ ലഭിക്കും.

ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കിയതിനു ശേഷം ടൂര്‍ണമെന്‍റില്‍ എത്താതിരിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അതിന് പഴുതടച്ച നിയമമാണ് ബിസിസിഐ കൊണ്ടു വന്നിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ വരാതെ മുങ്ങുന്ന വിദേശ താരത്തിന് 2 വര്‍ഷത്തെ വിലക്കാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്.

വരുന്ന സീസണിനു മുന്‍പുള്ള അഞ്ച് വര്‍ഷം മുന്‍പേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്ലേയിങ്ങ് ഇലവനില്‍ ഭാഗമാകത്ത താരം അണ്‍ക്യാപ്ഡ് താരമായി കണക്കാകും. കൂടാതെ സെന്‍ട്രന്‍ കരാറില്ലാത്ത താരങ്ങളെയും അണ്‍ ക്യാപ്ഡ് താരമായാവും പരിഗണിക്കുക. ഇംപാക്ട് പ്ലെയര്‍ നിയമം 2027 വരെ തുടരും.

Read Also -  നന്ദി പറയാനുള്ളത് ഗൗതം സാറിനോട്. ആ വാക്കുകൾ ഒരുപാട് സഹായിച്ചു. നിതീഷ് റെഡ്‌ഡി പറയുന്നു.
Scroll to Top