അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൂ, ഐപിഎല്ലിൽ കളിക്കൂ. ഇംഗ്ലണ്ട് താരങ്ങൾക്ക് മുമ്പിൽ ക്യാഷ് എറിഞ്ഞ് ഫ്രാഞ്ചസികൾ.

4c2f122a captain of england cricket team

ലോക ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിച്ച ഒരു ലീഗ് ആയിരുന്നു ഐപിഎൽ. 2008ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന് ഇപ്പോൾ ലോകത്താകമാനം ആരാധകരുടെ കുത്തൊഴുക്കാണ്. മാത്രമല്ല ലോകത്തിലെ ഏറ്റവുമധികം പണമൊഴുകുന്ന ലീഗും ഐപിഎൽ തന്നെയാണ്. ഇപ്പോൾ വലിയ നാടകീയ നീക്കങ്ങൾക്ക് ഐപിഎൽ ഫ്രാഞ്ചൈസികൾ ഒരുങ്ങുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഐപിഎല്ലിൽ തങ്ങളുടെ ടീമിനായി കളിക്കാൻ ഇംഗ്ലീഷ് താരങ്ങൾക്ക് വമ്പൻ തുക ഓഫർ ചെയ്തിരിക്കുകയാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ ഇപ്പോൾ. ഒരു പ്രമുഖ വാർത്താ മാധ്യമമാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫുട്ബോളിലെ പോലെ തന്നെ ക്രിക്കറ്റിലും വിപ്ലവം സൃഷ്ടിക്കാനാണ് ഐപിഎൽ ടീമുകളുടെ ഈ നീക്കം. പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം 6 ഇംഗ്ലണ്ട് കളിക്കാരെയാണ് ഇതുവരെ ഐപിഎൽ ടീമുകൾ സമീപിച്ചിട്ടുള്ളത്. പൂർണ്ണമായും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനും, തങ്ങൾക്കായി കളിക്കാനും വമ്പൻ തുകയാണ് ഫ്രാഞ്ചൈസികൾ ഓഫർ ചെയ്യുന്നത്. എന്നാൽ ഏതൊക്കെ ഫ്രാഞ്ചൈസികൾ ഏതൊക്കെ കളിക്കാരെയാണ് സമീപിച്ചിരിക്കുന്നത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലീഗുകളിൽ കളിക്കുന്ന കളിക്കാരെയാണ് ഫ്രാഞ്ചൈസികൾ ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐപിഎൽ ഫ്രാഞ്ചൈസികൾ ലോകത്താകമാനമുള്ള ലീഗുകളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലും യുഎഇയിൽ നടക്കുന്ന ഐഎൽടി20യിലും അമേരിക്കയുടെ മേജർ ട്വന്റി20 ലീഗിലുമൊക്കെ ഐപിഎൽ ഫ്രാഞ്ചസി ഓണർമാർ തങ്ങളുടെ ടീം നിർമ്മിച്ചു കഴിഞ്ഞു. ലോകത്താകമാനം ഇത്രയും ലീഗുകളിൽ പങ്കെടുക്കുന്നതിനാൽ തന്നെ തങ്ങൾക്ക് സ്ഥിരമായി ചില കളിക്കാരെ ആവശ്യമുണ്ട് എന്നാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ കരുതുന്നത്. ഇതിനായിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ കളിക്കാരെ നിർബന്ധിക്കുന്നത്.

Read Also -  "എനിക്ക് ഇഷാനുമായി മത്സരമില്ല, ഞാൻ എന്നോട് തന്നെയാണ് മത്സരിക്കുന്നത് "- ലോകകപ്പ് റേസിനെപ്പറ്റി സഞ്ജു.

12 മാസത്തെ കോൺട്രാക്ട് ബേസിലാണ് ടീമുകൾ കളിക്കാരെ സമീപിക്കുന്നത്. പ്രതിവർഷം 2 മുതൽ 5 മില്യൻ പൗണ്ട് വരെയാണ് കളിക്കാർക്ക് ഫ്രാഞ്ചൈസികൾ ഓഫർ ചെയ്തിരിക്കുന്നത്. മുൻപ് ഓസ്ട്രേലിയൻ ക്രിക്കറ്റർമാരെയും ഐപിഎൽ ഫ്രാഞ്ചൈസികൾ ഇത്തരത്തിൽ സമീപിച്ചിരുന്നു എന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും ഇതുവരെയും ഒരു ഇംഗ്ലണ്ട് ക്രിക്കറ്ററും, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ സെൻട്രൽ കോൺട്രാക്ട് ഒഴിവാക്കി ഐപിഎൽ ടീമുകൾക്കായി എഗ്രിമെന്റ് ഒപ്പു വച്ചിട്ടില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസികളൊക്കെയും നിലവിൽ ലോകത്തെ പല ഫ്രാഞ്ചൈസി ലീഗുകളിലെയും നിറസാന്നിധ്യമാണ്. നിലവിൽ ഈ ലിസ്റ്റിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് മുംബൈ ഇന്ത്യൻസാണ്. മുംബൈ ഇന്ത്യൻസിന് ദക്ഷിണാഫ്രിക്കൻ ലീഗിലും യുഎഇ ലീഗിലും അമേരിക്കൻ ലീഗിലും ടീമുകളുണ്ട്. മാത്രമല്ല ദക്ഷിണാഫ്രിക്കൻ ലീഗിൽ നിലവിൽ കളിക്കുന്ന ടീമുകളൊക്കെയും ഐപിഎൽ ഫ്രാഞ്ചൈസികളുടെ കീഴിൽ വരുന്നതാണ്. ഇത്തരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാളും പ്രാധാന്യം ഫ്രാഞ്ചൈസി ലീഗിന് ലഭിക്കുന്ന സാഹചര്യമാണ് വന്നു ചേർന്നിരിക്കുന്നത്.

Scroll to Top