ഐപിഎല്‍ ടീം കോച്ചിങ്ങ് സ്ഥാനത്തും കൊഴിഞ്ഞുപോക്ക്. പുതിയ ടീമുകള്‍ ചരടു വലിച്ചു തുടങ്ങി.

ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിനു മുന്‍പേ നിയമമനുസരിച്ച് ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തി. നിലനിര്‍ത്താത്ത താരങ്ങളില്‍ നിന്നും പുതിയ ടീമുകള്‍ക്ക് പരമാവധി മൂന്നു താരങ്ങളെ സ്വന്തമാക്കാം. ഗുജറാത്ത്, ലക്നൗ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ ടീമുകള്‍.

പുതിയ താരങ്ങളോടൊപ്പം പുതിയ പരിശീലകരെയും ടീമിനു ആവശ്യമാണ്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സണ്‍റൈസേഴ്സ് ഹൈദരബാദ് കോച്ചായ ട്രവര്‍ ബെയ്ലിസ്, പഞ്ചാബ് കിംഗ്സ് പരിശീലകനായ ആന്‍ഡി ഫ്ലവര്‍ എന്നിവര്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ് ലക്നൗ ഫ്രാഞ്ചൈസിയുടെ ഭാഗമാകാനുള്ള ശ്രമത്തിലാണ്.

ആന്‍ഡി ഫ്ലവര്‍ പഞ്ചാബ് കിംഗ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞു എന്ന് സഹഉടമ നെസ് വാഡിയ അറിയിച്ചു. അതേ സമയം മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരും എന്ന് പറഞ്ഞു. ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായ ട്രെവര്‍ ബെയ്ലിസ് പരിശീലക സ്ഥാനം വിടുന്നത് ഹൈദരബാദിനു കനത്ത നഷ്ടമാണ്.

Trevor Bayliss

രണ്ടുതവണ കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്ത പരിശീലകനായ ട്രവര്‍, പിന്നീട് ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. പക്ഷേ സണ്‍റൈസേഴ്സ് ഹൈദരബാദിനെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ലാ. മുന്‍ ഇന്ത്യന്‍ പരിശീലനായ ഗാരി കിര്‍സ്റ്റന്‍, മുന്‍ ബാംഗ്ലൂര്‍ പരിശീലകന്‍ ഡാനിയേല്‍ വെട്ടോറിയും ലക്നൗ ഫ്രാഞ്ചൈസിയുടെ റഡാറിലുണ്ട്.