എത്രയും വേഗം രാജസ്ഥാൻ തിരികെ ഫോമിലെത്തും. ഉറപ്പുതന്ന് സഞ്ജു സാംസൺ.

ezgif 5 c3b5358dd8

ഗുജറാത്ത് ടൈറ്റൻസിനെതിരെ അവിചാരിതമായ പരാജയം തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്റെ ബാറ്റിങ് നിര പൂർണമായും തകർന്നു വീഴുന്നതാണ് മത്സരത്തിൽ കണ്ടത്. കേവലം 118 റൺസ് മാത്രമാണ് രാജസ്ഥാന് മത്സരത്തിൽ നേടാൻ സാധിച്ചത്. 20 പന്തുകളിൽ 30 റൺസ് നേടിയ സഞ്ജു മാത്രമായിരുന്നു രാജസ്ഥാൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. ശേഷം മറുപടി ബാറ്റിംഗിൽ 119 എന്ന വിജയലക്ഷ്യം അനായാസം മറികടക്കാൻ ഗുജറാത്തിന് സാധിച്ചു. 9 വിക്കറ്റുകൾക്കായിരുന്നു മത്സരത്തിൽ ഗുജറാത്ത് വിജയം കണ്ടത്. മത്സരശേഷം ഈ ദയനീയമായ പരാജയത്തെപ്പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

ഈ പരാജയത്തിൽ നിന്നും വലിയൊരു തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യം തന്നെയാണ് എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. “ഞങ്ങളെ സംബന്ധിച്ച് വളരെ കഠിനമായ ഒരു രാത്രി തന്നെയായിരുന്നു അത്. ഞങ്ങൾക്ക് മികച്ച രീതിയിൽ ഒരു പവർപ്ലെ ലഭിച്ചില്ല. മാത്രമല്ല അവരുടെ ബോളർമാർ കൃത്യമായ ലൈനിലും ലെങ്ങ്ത്തിലും ബോൾ ചെയ്യുകയുണ്ടായി. മധ്യ ഓറുകളിൽ ഞങ്ങളുടെ നിർണായക വിക്കറ്റുകൾ വീഴ്ത്താൻ ഗുജറാത്തിന് സാധിക്കുകയും ചെയ്തു. ഇത്തരത്തിൽ മികച്ച രീതിയിൽ ബോളിംഗ് ചെയ്യുമ്പോൾ ഒരു ബാറ്റിംഗ് ടീമിന് ഒന്നുംതന്നെ ചെയ്യാൻ സാധിക്കില്ല.”- സഞ്ജു സാംസൺ പറഞ്ഞു.

Read Also -  ബുമ്രയും മലിംഗയുമല്ല, ലോക ക്രിക്കറ്റിലെ യോർക്കർ വീരൻ ആ താരമാണ്. സ്‌റ്റെയ്‌ൻ തുറന്ന് പറയുന്നു.

ഇതോടൊപ്പം വരും മത്സരങ്ങൾ രാജസ്ഥാന് നിർണായകമാണെന്നും എന്തു വില കൊടുത്തും ഇവയിൽ വിജയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സഞ്ജു ചൂണ്ടിക്കാട്ടുകയുണ്ടായി. “നിർണായകമായ രണ്ടു മത്സരങ്ങളാണ് വരാനിരിക്കുന്നത്. വരുന്ന രണ്ടാഴ്ച ഞങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. ഈ രണ്ടാഴ്ചയിലെ മത്സരങ്ങളിൽ വിജയിക്കാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അങ്ങനെ പ്ലേയോഫിൽ എത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുന്നു.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കമായിരുന്നു രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി രാജസ്ഥാന്റെ ഗ്രാഫ് താഴേക്ക് പോകുന്നതാണ് കാണുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിൽ നാലെണ്ണത്തിൽ രാജസ്ഥാൻ പരാജയപ്പെടുകയുണ്ടായി. നിലവിൽ 10 മത്സരങ്ങളിൽ 5 വിജയങ്ങളും 5 പരാജയങ്ങളുമായി പോയ്ന്റ്സ് ടേബിളിൽ നാലാം സ്ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്. അതിനാൽതന്നെ അവശേഷിക്കുന്ന നാലു മത്സരങ്ങളിൽ വിജയം കാണുക എന്നത് രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമാണ്.

Scroll to Top