വാങ്കഡെയിൽ വിഷ്ണു വിനോദിന്റെ പവർ ഷോട്ടുകൾ. ആദ്യ മത്സരത്തിൽ മലയാളീ താരം നിറഞ്ഞാടി

20230512 204550 scaled

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിംഗിനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മലയാളി താരം വിഷ്ണു വിനോദ്. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയാണ് ഈ യുവ മലയാളി താരം കാഴ്ച വച്ചിരിക്കുന്നത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പതറുന്ന സമയത്തായിരുന്നു വിഷ്ണു വിനോദ് ക്രീസിലെത്തിയത്. സൂര്യകുമാർ യാദവുമൊത്ത് തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് കെട്ടിപ്പിടിക്കാൻ വിഷ്ണു വിനോദിന് സാധിച്ചിട്ടുണ്ട്. വിവിധതരം ഇന്നോവേറ്റീവ് ഷോട്ടുകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു വിഷ്ണുവിന്റെ ബാറ്റിൽ നിന്നും മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ മുംബൈയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ സമയത്താണ് വിഷ്ണു വിനോദ് ക്രീസിൽ എത്തിയത്. ആദ്യപന്തുകളില്‍ വളരെ സംയമനപൂർവ്വം തന്നെയാണ് വിഷ്ണു കളിച്ചത്. എന്നാൽ മുംബൈ ഇന്നിങ്സിലെ ആദ്യ 10 ഓവറുകൾ കഴിഞ്ഞതിനുശേഷം വിഷ്ണു വിനോദ് അടിച്ചു തൂക്കുന്നതാണ് കാണാൻ സാധിച്ചത്. അൾസാരി ജോസഫിനെ സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സറിന് തൂക്കിയാണ് വിഷ്ണു ആരംഭിച്ചത്. മുഹമ്മദ് ഷാമിയെറിഞ്ഞ ഓവറിൽ തുടർച്ചയായി ബൗണ്ടറീകൾ നേടി വിഷ്ണു ഗ്യാലറിയിൽ ഇരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തുകയുണ്ടായി.

See also  ധോണിക്കെതിരെ ഗംഭീർ നടത്തിയ ആരോപണങ്ങളെ ശരിവെച്ച് ഇന്ത്യൻ താരം

ശേഷം മൈതാനത്ത് നിറഞ്ഞാടിയ വിഷ്ണു മത്സരത്തിൽ 20 പന്തുകളിൽ 30 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറീകളും 2 സിക്സറുകളും ഉൾപ്പെട്ടു. എന്തായാലും വിഷ്ണുവിനെ സംബന്ധിച്ച് വളരെ നല്ല തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ വരും മത്സരങ്ങളിലും വിഷ്ണുവിന് മുംബൈ നിരയിൽ ബാറ്റിംഗിന് അവസരം കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുത്തുകയായിരുന്നു. ബാറ്റിംഗിന് വളരെയധികം അനുകൂലമായ പിച്ചിൽ മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമയും ഇഷാനും മുംബൈക്ക് നൽകിയത്.

എന്നാൽ റാഷിദ് ഖാൻ ബോളിംഗ് ക്രീസിൽ എത്തിയതോടെ കളി മാറിമറിഞ്ഞു. മുംബൈയുടെ പ്രധാനപ്പെട്ട മൂന്നു വിക്കറ്റുകൾ ചെറിയ ഇടവേളയിൽ വീഴ്ത്താൻ റാഷിദിന് സാധിച്ചു. ശേഷമായിരുന്നു സൂര്യകുമാർ യാദവും വിഷ്ണു വിനോദു ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് മുംബൈയ്ക്കായി കെട്ടിപ്പടുത്തത്. ഈ കൂട്ടുകെട്ടിന്റെ ബലത്തിലാണ് മുംബൈ മത്സരത്തിൽ തിരിച്ചുവരവ് നടത്തിയത്. മുംബൈയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ മത്സരം തന്നെയാണ് ഗുജറാത്തിനെതിരെ നടക്കുന്നത്. മത്സരത്തിൽ വിജയിച്ചാൽ മാത്രമേ മുംബൈയ്ക്ക് പ്ലേയോഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കൂ.

Scroll to Top