❛അംപയര്‍മാര്‍❜ മുംബൈ ഇന്ത്യന്‍സിന്‍റെ ❛പതിമൂന്നാമന്‍❜. രാജസ്ഥാന്‍ ബാറ്റര്‍മാര്‍ രക്ഷപ്പെട്ടത് രണ്ട് തവണ. ജയസ്വാള്‍ ചതിക്കപ്പെട്ടു.

ഐപിഎല്ലില്‍ അംപയറുടെ ഒരുപാട് മോശം തീരുമാനങ്ങളാണ് മുംബൈ – രാജസ്ഥാന്‍ പോരാട്ടത്തില്‍ കണ്ടത്. അംപയര്‍ ഔട്ട് എന്ന് വിധിച്ച രണ്ട് തീരുമാനങ്ങള്‍ റിവ്യൂലൂടെ രാജസ്ഥാന്‍ തിരുത്തിയപ്പോള്‍ ജയസ്വാള്‍ നോബോളിലൂടെ പുറത്തായത് തേര്‍ഡ് അംപയര്‍ ശരിവയ്ക്കുകയും ചെയ്തു. ഈ തീരുമാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദമായിരിക്കുകയാണ്.

കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്ത് ബട്ട്ലറുടെ ക്യാച്ചിനായി ഇഷാന്‍ കിഷന്‍ അപ്പീല്‍ ചെയ്തു. ശക്തമായ അപ്പീലില്‍ അംപയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ ഉടന്‍ തന്നെ റിവ്യൂ ചെയ്ത ബട്ട്ലര്‍, തീരുമാനം അനുകൂലമാക്കി. അംപയര്‍ ഔട്ട് വിധിച്ചത് വൈഡ് ആയി മാറി.

f6e63d38 d760 414b 8846 5abf780c971e

എട്ടാം ഓവറിലായിരുന്നു മറ്റൊരു സംഭവം. ബട്ട്ലര്‍ പുറത്തായ ശേഷം ബാറ്റ് ചെയ്യാന്‍ എത്തിയ സഞ്ചു സാംസണ്‍ ആദ്യ പന്തില്‍ സിക്‌സ് നേടി. തൊട്ടു പിന്നാലെ അടുത്ത പന്തില്‍ ക്യാച്ചിനായി ഇഷാന്‍റെ അപ്പീല്‍. അംപയര്‍ ഔട്ട് വിധിക്കുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ അപ്പീല്‍ ചെയ്ത സഞ്ചു അംപയറുടെ തീരുമാനം തിരുത്തി.

സെഞ്ചുറി നേടിയ ജയസ്വാള്‍ ഒരു വിവാദ തീരുമാനത്തിലൂടെയാണ് പുറത്തായത്. അര്‍ഷദ് ഖാന്‍റെ അവസാന ഓവറില്‍ ഹൈ ഫുള്‍ടോസ് കണക്റ്റ് ചെയ്യുന്നതില്‍ ജയസ്വാള്‍ പരാജയപ്പെട്ടു. ബോളര്‍ തന്നെ ക്യാച്ചടുത്തു. റിവ്യൂവില്‍ ഹൈ ഫുള്‍ടോസ് സ്റ്റംപിനു മുകളിലൂടെയാണ് പോകുന്നതെങ്കിലും അംപയര്‍ ഔട്ട് വിധിച്ചു.

ഈ തീരുമാനം സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്കള്‍ക്കാണ് വഴിയൊരുക്കിയിരുക്കുന്നത്. അംപയര്‍മാര്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പതിമൂന്നാമന്‍ എന്ന ട്രോളുകളാണ് ഇപ്പോള്‍ വൈറലാവുന്നത്