ക്ലാസന്‍റെ സെഞ്ചുറിക്ക് കോഹ്ലിയുടെ സെഞ്ചുറിയിലൂടെ മറുപടി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു 8 വിക്കറ്റ് വിജയം.

vk vs srh

സൺറൈസേഴ്സ് ഹൈദരാബാദിനെ ചുരുട്ടികെട്ടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ തകർപ്പൻ പ്രകടനം. നിർണായക മത്സരത്തിൽ 8 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെ സെഞ്ചുറിയും ഡുപ്ലെസിയുടെ ബാറ്റിംഗ് മികവുമാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ ബാംഗ്ലൂർ പ്ലേയോഫിനോട് കൂടുതൽ അടുത്തിട്ടുണ്ട്. അടുത്ത മത്സരത്തിൽ കൂടി വിജയം കണ്ടെത്താൻ സാധിച്ചാൽ ബാംഗ്ലൂരിന് പ്ലേയോഫിൽ സ്ഥാനമുറപ്പിക്കാൻ ആവും.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണർമാർ അടിച്ചു തൂക്കുന്നതാണ് കണ്ടത്. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ് വിരാട് കോഹ്ലിയും ഡുപ്ലെസിയും ബാറ്റ് വീശിയത്. അതിനാൽ തന്നെ ആദ്യ പത്ത് ഓവറുകളിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ഇരുവർക്കും സാധിച്ചു. ഇരുവരെയും പുറത്താക്കുക എന്നത് ഹൈദരാബാദിന്റെ വെറും സ്വപ്നമായി മാറുകയായിരുന്നു. മത്സരത്തിൽ 62 പന്തുകളിൽ നിന്നായിരുന്നു വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തീകരിച്ചത്.

മത്സരത്തിൽ വിരാട് 63 പന്തുകളിൽ 100 റൺസ് നേടി. 12 ബൗണ്ടറികളും നാല് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. 47 പന്തുകളിൽ 71 റൺസായിരുന്നു ഡുപ്ലെസിയുടെ സമ്പാദ്യം. ഇന്നിങ്സിൽ ഉൾപ്പെട്ടത് 7 ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ്. ഇരുവരുടെയും ബാറ്റിംഗിന്റെ മികവിൽ 8 വിക്കറ്റുകളുടെ വിജയം മത്സരത്തിൽ ബാംഗ്ലൂർ നേടുകയുണ്ടായി. ഈ വിജയത്തോടെ ബാംഗ്ലൂർ തങ്ങളുടെ പ്ലേയോഫ് സ്ഥാനം ഏകദേശം ഉറപ്പിച്ച മട്ടാണ്. മാത്രമല്ല മത്സരത്തിലെ ഇരുവരുടെയും മികച്ച ബാറ്റിംഗ് പ്രകടനം ബാംഗ്ലൂരിന് വരും മത്സരങ്ങളിലും ആത്മവിശ്വാസം നൽകും എന്ന കാര്യവും ഉറപ്പാണ്.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.
FwbFwZbaYAEGdCk

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ബാംഗ്ലൂരിന് ബോളർമാർ നൽകിയത്. ഹൈദരാബാദിന്റെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ബാംഗ്ലൂരിന് സാധിച്ചു. എന്നാൽ നാലാമനായി ക്രീസിലെത്തിയ ക്ലാസൻ ഇന്നിങ്സിൽ അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ 51 പന്തുകൾ നേരിട്ട് ക്ലാസൻ 104 റൺസ് ആണ് നേടിയത്. 8 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ ഹാരി ബ്രുക്ക് 19 പന്തുകളിൽ 27 റൺസ് നേടിയപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്കോർ 186ൽ എത്തുകയായിരുന്നു.

Scroll to Top