നെഞ്ചിടിപ്പ് കൂട്ടിയ നിമിഷങ്ങള്‍. അവസാന ഓവറില്‍ സംഭവിച്ചത് ഇങ്ങനെ

ezgif 5 fa5e72946b

ഐപിഎല്ലിലെ ആവേശ പോരാട്ടത്തില്‍ ബാംഗ്ലൂരിനെതിരെ ലക്നൗനു 1 വിക്കറ്റ് വിജയം. ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ ഏറെ നാടകീയതകള്‍ സാക്ഷ്യമാക്കിയ മത്സരത്തിനാണ് ചിന്നസ്വാമി സാക്ഷ്യം വഹിച്ചത്.

നിക്കോളസ് പൂരനെ പുറത്താക്കി ബാംഗ്ലൂര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. ക്രീസില്‍ സെറ്റായി നിന്ന ആയുഷ് ബദോനിയും ഹിറ്റ് വിക്കറ്റായി മടങ്ങിയതോടെ അവസാന ഓവറില്‍ വിജയിക്കാനായി 5 റണ്‍ വേണമായിരുന്നു.

47117759 fef7 4b05 a67f 9c2c57d19796

ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്ക് വുഡ് പുറത്തായി. മൂന്നാം പന്തിൽ ഡബിളും പിന്നീട് സിംഗിളും നേടി രവി ബിഷ്നോയ് സ്കോർ ഒപ്പമെത്തിച്ചുവെങ്കിലും അഞ്ചാം പന്തിൽ ഉനദ്ഘട്ട് പുറത്തായതോടെ മത്സരം 1 പന്തില്‍ 1 റണ്‍ വേണം എന്ന നിലയിലായി.

95289749 4394 4aac 9d4a f92b42d2fd93

അവസാന പന്തില്‍ നേരത്തെ ഓടന്‍ ശ്രമിച്ച രവി ബിഷ്നോയെ റണ്ണൗട്ടാക്കുവാൻ ഹർഷൽ പട്ടേൽ ശ്രമിച്ചുവെങ്കിലും ഓടുന്നതിനിടെ പന്ത് സ്റ്റമ്പിൽ കൊള്ളിക്കാൻ താരത്തിന് കഴിഞ്ഞില്ല. രണ്ടാമത്തെ ശ്രമത്തിൽ പന്ത് സ്റ്റമ്പിൽ കൊള്ളിച്ചുവെങ്കിലും അത് നിയമവിധേയം അല്ലായിരുന്നു. വീണ്ടും എറിഞ്ഞ അവസാന പന്തില്‍ ആവേശ് ഖാന് ബാറ്റില്‍ കൊള്ളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദിനേശ് കാര്‍ത്തികിന് പിഴച്ചു. അവസരം മുതലാക്കി ആവേശ് ഖാന്‍ ആവേശ വിജയം സമ്മാനിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Scroll to Top