ഡൽഹിയുടെ നെഞ്ചത്ത് ആണിയടിച്ച് സഞ്ജുപ്പട. തകർത്തെറിഞ്ഞത് 57 റൺസിന്.

ezgif 1 94dacef2e8

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനൊന്നാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തറപറ്റിച്ച് രാജസ്ഥാൻ റോയൽസ്. ആവേശകരമായ മത്സരത്തിൽ 57 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ജോസ് ബട്ലറുടെയും ജയസ്വാളിന്റെയും ബാറ്റിംഗ് മികവായിരുന്നു മത്സരത്തിൽ രാജസ്ഥാന് രക്ഷയായത്. ഒപ്പം ബോളിങ്ങൽ ട്രെൻഡ് ബോൾട്ടും തിളങ്ങിയതോടെ രാജസ്ഥാൻ അനായാസം വിജയം കാണുകയായിരുന്നു. ഇതോടെ മൂന്ന് കളികളിൽ നിന്ന് രണ്ടെണ്ണം ജയിച്ച രാജസ്ഥാൻ നാലു പോയിന്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ 5 റൺസിന് പരാജയം നേരിട്ട രാജസ്ഥാനെ സംബന്ധിച്ച് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

20230408 161217

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ഓവറുകളിൽ തന്നെ രാജസ്ഥാൻ റോയൽസ് ബാറ്റർമാർ ഡൽഹിക്ക്മേൽ ആധിപത്യം സ്ഥാപിച്ചു. ഓപ്പണർമാരായ ജെയിസ്വാളും ബട്ലറും ആദ്യ ബോൾ മുതൽ അടിച്ചു തകർത്തു. ബട്ലർ മത്സരത്തിൽ 51 പന്തുകളിൽ 79 റൺസ് നേടിയപ്പോൾ, 31 പന്തുകളിൽ 60 റൺസാണ് ജെയിസ്വാൾ നേടിയത്. മൂന്നാമനായിറങ്ങിയ നായകൻ സഞ്ജു സാംസൻ പൂജ്യനായി പുറത്തായെങ്കിലും അവസാന ഓവറുകളിൽ ഹെറ്റ്മെയ്റും ബട്ലറും അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 21 പന്തുകൾ നേരിട്ട ഹെറ്റ്മെയ്ർ 39 റൺസ് നേടുകയുണ്ടായി. ഹെറ്റ്മെയ്റുടെ തകർപ്പൻ ഫിനിഷിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 199 റൺസാണ് രാജസ്ഥാൻ നേടിയത്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

മറുപടി ബാറ്റിംഗിൽ ഡൽഹിയെ ഞെട്ടിച്ചുകൊണ്ടാണ് ട്രെന്റ് ബോൾട്ട് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഡൽഹിയുടെ ഓപ്പണർ പൃഥ്വി ഷായെ ട്രെന്റ് ബോൾട്ട് വീഴ്ത്തി. പിന്നാലെ മനീഷ് പാണ്ഡെയും കൂടാരം കയറിയതോടെ ഡൽഹി തകരുകയായിരുന്നു. എന്നാൽ ഡേവിഡ് വാർണർ(65) ഒരുവശത്ത് ക്രീസിലുറയ്ക്കുകയുണ്ടായി. ഒപ്പം അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ ലളിത് യാദവും(38) ക്രീസിലുറച്ചത് ഡൽഹിക്ക് പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. എന്നാൽ പലപ്പോഴും സ്കോറിംഗ് റേറ്റ് വലിയ രീതിയിൽ ഉയർത്താൻ ഡൽഹി ബാറ്റർമാർക്ക് സാധിച്ചില്ല. വാർണർ മത്സരത്തിൽ 55 പന്തുകളിലാണ് 65 റൺസ് നേടിയത്. മത്സരത്തിൽ 57 റൺസിനായിരുന്നു ഡൽഹി പരാജയമറിഞ്ഞത്.

20230408 185744

കഴിഞ്ഞ മത്സരത്തിൽ ബോളിംഗ് നിരയുടെ മോശം പ്രകടനവും ബാറ്റിംഗ് ഓർഡറിലെ ചില പോരായ്മകളും മൂലമായിരുന്നു രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയത്. എന്നാൽ ഇത്തവണ തെറ്റുകൾ ആവർത്തിക്കാതെയാണ് രാജസ്ഥാൻ കളിച്ചത്. വരും മത്സരങ്ങളിലും ഇത്തരം സംയമനമായ പ്രകടനങ്ങളാണ് രാജസ്ഥാനിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്

Scroll to Top