ലക്നൗന്‍റെ വിജയം മോഷ്ടിച്ചു. അവസാന ഓവറുകളില്‍ തിരിച്ചു പിടിച്ച് ഗുജറാത്ത്.

lsg vs gt 2023

ഇന്ത്യൻ പ്രീമിയർ ലീഗിലെ 30ആം മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ലക്നൗവിൽ നടന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. തങ്ങളുടെ കൈവിട്ടുപോയ മത്സരത്തിൽ ആവേശോജ്ജ്വലമായ തിരിച്ചുവരവായിരുന്നു ഗുജറാത്ത് നടത്തിയത്. ഗുജറാത്തിനായി ബാറ്റിംഗിൽ ഹർദിക്ക് പാണ്ട്യ മികവു പുലർത്തിയപ്പോൾ ബോളിങ്ങിൽ മോഹിത് ശർമ ക്ലാസ് പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു.. എന്തായാലും ഈ വിജയം ഗുജറാത്തിന് സംബന്ധിച്ച് വലിയ ആധിപത്യം തന്നെയാണ് നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഗുജറാത്തിന് തങ്ങളുടെ സ്റ്റാർ ഓപ്പണർ ശുഭമാൻ ഗില്ലിനെ നഷ്ടമായി. എന്നാൽ മറ്റൊരു ഓപ്പണറായ സാഹ നായകൻ ഹർദിക് പാണ്ട്യയ്ക്കൊപ്പം ഗുജറാത്തിനായി ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഹർദിക് പാണ്ഡ്യ മത്സരത്തിൽ 50 പന്തുകളിൽ 66 റൺസ് നേടി. ഇന്നിംഗ്സിൽ 2 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. സാഹ 37 പന്തുകളിൽ 47 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളാണ് ഉൾപ്പെട്ടത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസിന്റെ കൂട്ടുകെട്ട് കൂട്ടിച്ചേർക്കുകയുണ്ടായി. ശേഷമെത്തിയ ബാറ്റർമാർ അവസാന ഓവറുകളിൽ നിറഞ്ഞാടാതെ വന്നത് ഗുജറാത്തിനെ ബാധിക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 135 റൺസാണ് ഗുജറാത്ത് നേടിയത്.

FuUddKtaIAMHWAM

മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം തന്നെയാണ് ലക്നൗവിനു ലഭിച്ചത്. ഓപ്പണർമാരായ രാഹുലും മെയേഴ്സും ആദ്യ ഓവറുകളിൽ ലക്നൗവിനായി മികച്ച പ്രകടനം നടത്തി. മെയേഴ്സ് 19 പന്തുകളിൽ 24 റൺസാണ് മത്സരത്തിൽ നേടിയത്. മേയേഴ്സ് പുറത്തായതിനു ശേഷം ക്രീസിലെത്തിയ ക്രൂനാൽ പാണ്ട്യയും(23) ലക്നൗവിനായി ക്രീസിലുറയ്ക്കുകയുണ്ടായി. നായകൻ രാഹുൽ 61 പന്തുകളിൽ 68 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികൾ ഉൾപ്പെട്ടു. എന്നാൽ അവസാന ഓവറുകളിൽ ഗുജറാത്ത് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. അവസാന ഓവറുകളിൽ ഗുജറാത്ത് ബോളർമാർ കൃത്യത കണ്ടെത്തിയതോടെ ലക്നൗ മുട്ടുമടക്കുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

Read Also -  നിതീഷ് റെഡ്ഢി ഫയർ. ബംഗ്ലാദേശിന്‍റെ മേൽ താണ്ഡവമാടിയ പ്രകടനം.

അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍ വേണമെന്നിരിക്കെ മോഹിത് ശര്‍മ്മ എറിഞ്ഞ ഓവറില്‍ 4 വിക്കറ്റ് വീഴുകയായിരുന്നു. ആദ്യ പന്തില്‍ 2 റണ്‍ ഓടിയെത്തിയ രാഹുല്‍, അടുത്ത പന്തില്‍ കൂറ്റന്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ പുറത്തായി. പിന്നാലെ എത്തിയ സ്റ്റോണിസും ലോങ്ങ് ഓണില്‍ മില്ലറിനു ക്യാച്ച് നല്‍കി. നാലാം പന്തിലും അഞ്ചാം പന്തിലും രണ്ടാം റണ്‍ ശ്രമത്തിനിടെ റണ്ണൗട്ട് സംഭവിച്ചതോടെ ഗുജറാത്ത് വിജയം നേടിയെടുക്കുകയായിരുന്നു.

മത്സരത്തിൽ ഒരു വമ്പൻ തിരിച്ചുവരവാണ് ഗുജറാത്ത് നടത്തിയത്. ലക്നൗവിന്റെ നായകൻ രാഹുലിനെ ക്രീസിൽ നിർത്തിക്കൊണ്ട് ഗുജറാത്ത് തങ്ങളുടെ പട നയിക്കുകയായിരുന്നു. മത്സരത്തിലെ രാഹുളിന്റെ ഇന്നിങ്സ് വരും ദിവസങ്ങളിൽ ചർച്ചയാകും എന്ന് ഉറപ്പാണ്. വിജയിച്ച മത്സരമാണ് ലക്നൗ അവസാനം നശിപ്പിച്ചത്.

Scroll to Top