ചെന്നൈ മണ്ണില്‍ ഗുജറാത്തിനെതിരെ ആദ്യ വിജയം. ധോണിയും സംഘവും ഫൈനലില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ പ്ലേയോഫ് പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ ചെന്നെക്ക് വിജയം. ചെന്നൈ ഉയര്‍ത്തിയ 173 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 15 റണ്‍സിന്‍റെ വിജയമാണ് ചെപ്പോക്കില്‍ നേടിയത്.

വിജയത്തോടെ ചെനൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ എത്തി. ഇത് ആദ്യമായാണ് ചെന്നെ സൂപ്പര്‍ കിംഗ്സ് ഗുജറാത്തിനോട് വിജയിക്കുന്നത്. മുംബൈ – ലക്നൗ പോരാട്ടത്തില്‍ വിജയിക്കുന്ന ടീമുമായി ഗുജറാത്തിന് മത്സരമുണ്ട്. അതില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന്  തുടക്കത്തിലേ സാഹയുടെ (12) രൂപത്തില്‍ വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്‍ 42 റണ്‍സ് നേടി. മധ്യ ഓവറുകളില്‍ ജഡേജ റണ്‍ നിയന്ത്രിക്കുകയും വിക്കറ്റ് എടുത്തതോടെ ഗുജറാത്തിന്‍റെ നില പരുങ്ങലിലായി. മത്സരത്തില്‍ ജഡേജ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി. അവസാന ഓവറുകളില്‍ റാഷീദ് ഖാന്‍ (15 പന്തില്‍ 30) പൊരുതിയെങ്കിലും വിജയം അകന്നു നിന്നു.

Fw0i r9aEAI3dni

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി അർധസെഞ്ചറി നേടിയ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് ടോപ് സ്കോററായി. 44 പന്തുകൾ നേരിട്ട ഗെയ്ക്‌വാദ് ഏഴു ഫോറും ഒരു സിക്സും സഹിതം 60 റൺസാണ് നേടിയത്. കോൺവേ 34 പന്തിൽ നാലു ഫോറുകളോടെ 40 റൺസെടുത്ത് പുറത്തായി. രഹാനെ (10 പന്തിൽ ഒരു സിക്സ് സഹിതം 17), അമ്പാട്ടി റായുഡു (ഒൻപതു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17) ജഡേജ (16 പന്തിൽ രണ്ടു ഫോറുകളുമായി 22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.