രാജസ്ഥാൻ ഒത്തുകളിച്ചു, ഹോൾഡറിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം. ആരോപണങ്ങളുമായി ആരാധകർ.

mumbai indians vs rajasthan ipl 2023

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് രാജസ്ഥാനെ തേടി എത്തിയിരിക്കുന്നത്. മത്സരത്തിൽ അപ്രതീക്ഷിതമായ പരാജയമായിരുന്നു രാജസ്ഥാൻ നേരിട്ടത്. മത്സരത്തിന്റെ അവസാന ഓവറിൽ 17 റൺസ് ആയിരുന്നു മുംബൈ ഇന്ത്യൻസിന് വിജയിക്കാൻ വേണ്ടിയത്. എന്നാൽ ഹോൾഡർ എറിഞ്ഞ ഓവറിലെ ആദ്യ മൂന്നു പന്തുകളും ടീം ഡേവിഡ് സിക്സറിനു പായിച്ചു. ഈ 3 പന്തുകളുടെയും പ്രത്യേകതയെന്തെന്നാൽ ഇവ മൂന്നും ഫുൾ ടോസായിരുന്നു എന്നതാണ്. ഹോൾഡറിന്റെ ഈ ഓവറിനെതിരെ വലിയ ആരോപണങ്ങളാണ് പൊട്ടിപ്പുറപ്പെടുന്നത്. ഹോൾഡർ മത്സരത്തിൽ കോഴ വാങ്ങിയിരുന്നു എന്ന് പോലുമുള്ള സംശയങ്ങൾ ആരാധകർ വച്ചുപുലർത്തുന്നു.

ഇക്കാര്യങ്ങളൊക്കെയും രാജസ്ഥാൻ ആരാധകർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജയ്സൺ ഹോൾഡർ മനപ്പൂർവ്വം 3 ഫുൾ ടോസുകൾ എറിഞ്ഞു കൊടുത്തതാണ് എന്ന രീതിയിലാണ് ആരാധകർ സംസാരിക്കുന്നത്. അതിനാൽ തന്നെ മത്സരത്തിൽ ഒത്തുകളി മണക്കുന്നു എന്ന് ആരാധകർ കരുതുന്നു. കാരണം ടീം ഡേവിഡിനെ പോലെ വളരെ അപകടകാരിയായ ഒരു ബാറ്റർ ക്രീസിൽ ഉണ്ടായിരുന്നിട്ടും ഒരു സ്ലോ ബോളിനു പോലും ജയ്സൺ ഹോൾഡർ ശ്രമിച്ചില്ല എന്നത് ആരാധകരെ നിരാശയിലാക്കുന്നു. മാത്രമല്ല ഹോൾഡർ എറിഞ്ഞ 3 പന്തുകളും ഡേവിഡിന് അനായാസം ബൗണ്ടറി കടത്താൻ സാധിക്കുന്ന തരത്തിലായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.

See also  എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.
image

സാമൂഹ്യ മാധ്യമങ്ങളിൽ പൂർണമായും ഇതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. 1000മത്തെ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ ഒത്തു കളിച്ചൊ എന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്. ഹോൾഡറുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കേണ്ടിയിരിക്കുന്നു എന്നുപോലും ഒരു ആരാധകൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതോടൊപ്പം ഇതെല്ലാം തിരക്കഥയാണെന്നും, ഐപിഎൽ ഒരു തിരക്കഥ ലീഗായി മാറുകയാണെന്നും ചില ആരാധകർ പറയുന്നു. ഇതിനൊപ്പം മത്സരത്തിൽ ജയിസ്വാളിനെതിരെ തേർഡ് അമ്പയർ ഔട്ട് നൽകിയ ബോളിനെതിരെയും വിമർശനം ഉയരുന്നുണ്ട്. അത് നോബോൾ ആയിരുന്നുവെന്നും, അതിലും എന്തൊക്കെയോ കളികൾ നടന്നിട്ടുണ്ട് എന്നും ആരാധകർ പറയുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 212 എന്ന വമ്പൻ സ്കോറില്‍ എത്തിയിരുന്നു. ജെയിസ്വാളിന്റെ തകർപ്പൻ സെഞ്ചുറിയായിരുന്നു രാജസ്ഥാന് ഇത്തരം ഉയർന്ന ഒരു സ്കോർ നൽകിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ മുംബൈ ഇന്ത്യൻസ് അവസാന ഓവറിൽ രാജസ്ഥാനെ മറികടന്നു. സൂര്യകുമാർ യാദവിന്റെയും ടിം ഡേവിഡിന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു മുംബൈയെ വിജയത്തിൽ എത്തിച്ചത്. അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന സമയത്ത് പോലും മത്സരം രാജസ്ഥാൻ കൈവിട്ടു കളയുകയായിരുന്നു. ഇതാദ്യമായല്ല രാജസ്ഥാൻ വിജയിക്കാവുന്ന ഒരു മത്സരം കൈവിട്ടു കളയുന്നത്.

Scroll to Top