ഇന്ത്യന്‍ ടീമില്‍ കയറുക എന്നതല്ലാ പ്രാധാന്യം. തിരിച്ചു വരവിനെ പറ്റി പറഞ്ഞു ഹാര്‍ദ്ദിക്ക് പാണ്ട്യ

ഐപിഎല്ലില്‍ ഫോം കണ്ടെത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരാമെന്ന ലക്ഷ്യത്തോടെയല്ലാ കളിക്കാനിറങ്ങുന്നതെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ. ഐപിഎല്ലിനു മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം ഫിറ്റ്നെസ് ടെസ്റ്റ് കടമ്പ പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം നിരസിക്കുകയായിരുന്നു.

ടി20 ലോകകപ്പിനു ശേഷം താരം ഇന്ത്യന്‍ ടീമില്‍ കളിച്ചട്ടില്ലാ. പരിക്ക് കാരണം പുറത്തിരുന്ന കാലം പുതിയ തിരിച്ചറിവുകള്‍ ലഭിച്ചെന്ന് ഹാര്‍ദ്ദിക്ക് പാണ്ട്യ പറഞ്ഞു. ”ആ സമയത്ത് കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനും എപ്പോഴത്തേയും പോലെ കഠിനധ്വാനവും ചെയ്തു. ഈ നീണ്ട ഇടവേള പല തിരിച്ചറിവുകളും തന്നു. ഒരുപാട് പേര്‍ എനിക്ക് യോജിക്കുന്നത് എന്തെന്ന് പറഞ്ഞു. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്താണെന്ന് അറിയിക്കുകയും ചെയ്തു. മുന്നോടുള്ള യാത്രയില്‍ ഇതിനെല്ലാം ഉത്തരം കണ്ടെത്താനാണ് ശ്രമം. ” പാണ്ട്യ പറഞ്ഞു.

Hardik pandya gujrat titans

ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമില്‍ എത്താനുള്ള ശ്രമത്തിനല്ലാ മുന്‍ഗണന നല്‍കുന്നത് എന്നാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കുന്നത്. ഐപിഎല്ലില്‍ ഗുജറാത്തിനെ മികച്ച രീതിയില്‍ നയിക്കുക എന്നതാണ് പാണ്ട്യയുടെ ശ്രമം. ഒരേ സമയം ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ കടുത്ത മാനസിക സമര്‍ദ്ദം അനുഭവിക്കേണ്ടി വരുമെന്നും താരം കൂട്ടിചേര്‍ത്തു.

Hardik pandya fitness

കഴിഞ്ഞ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിലായിരുന്ന താരത്തെ മെഗാ ലേലത്തിനു മുന്നോടിയായി ഒഴിവാക്കിയിരുന്നു. പിന്നീട് ലേലത്തിനു മുമ്പായി 15 കോടി രൂപക്ക് ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു. ”വീണ്ടും കളിക്കാനിറങ്ങുന്നതിന്‍റെ ആവേശമുണ്ട്. കഴിഞ്ഞ മൂന്ന് മാസം ഞാന്‍ ചെയ്ത കഠിനാധ്വാനത്തിന് എന്താണ് ഫലം ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയുണ്ട്. കഠിനാധ്വാനമാണ് പ്രധാനം. കാരണം, കഠിനാധ്വാനം ചെയ്താലും എപ്പോഴും വിജയിക്കണമെന്നില്ല എന്ന് എനിക്കറിയാം” പാണ്ട്യ പറഞ്ഞു നിര്‍ത്തി.