ബട്ട്ലറെ വീഴ്ത്തിയത് ധോണിയുടെ തന്ത്രം : ക്യാപ്റ്റൻസി മികവിനെ വീണ്ടും വാഴ്ത്തി ക്രിക്കറ്റ് ലോകം

ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകനാണ് മഹേന്ദ്ര സിംഗ് ധോണി .ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്ന താരം ബാറ്റിങ്ങിൽ ഇതുവരെ തന്റെ  ഫോം കണ്ടെത്തിയിട്ടില്ല .ഇന്നലെ രാജസ്ഥാൻ റോയൽസ് എതിരായ മത്സരം ചെന്നൈ സൂപ്പർ കിങ്‌സ് ആധികാരികമായി ജയിച്ചിരുന്നു .സീസണിലെ ചെന്നൈയുടെ രണ്ടാം വിജയമാണ് .3 വിക്കറ്റ് വീഴ്ത്തിയ മോയിൻ അലിയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് .

ബാറ്റ്സ്മാനെന്ന നിലയില്‍ ധോണിക്ക് ഇത്തവണയും  ഐപിഎല്ലിൽ കാര്യമായി ശോഭിക്കുവാനായിട്ടില്ല . എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണി ടീമിന് നല്‍കുന്ന ആത്മവിശ്വാസവും അതുപോലെ  എതിരാളികള്‍ക്ക് സമ്മാനിക്കുന്ന ആശങ്കയും ചെറുതല്ല.തന്റെ ക്യാപ്റ്റൻസി മികവ് താരം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്നലെ രാജസ്ഥാൻ എതിരായ മത്സരത്തിലൂടെ .
മികച്ച രീതിയിൽ ബാറ്റേന്തിയ ജോസ് ബട്‌ലറെ വീഴ്ത്തിയത് വിക്കറ്റിന് പിന്നില്‍ നിന്ന് ധോണിയുടെ ഉപദേശമായിരുന്നു .
ജഡേജ വീഴ്ത്തിയ വിക്കറ്റിന് പിന്നിൽ ധോണിയുടെ ബുദ്ധി തന്നെയായിരുന്നു .
ജഡേജ എറിഞ്ഞ പത്താം ഓവറിൽ   ജോസ് ബട്‌ലര്‍ പടുകൂറ്റൻ  സിക്സര്‍  പറത്തിയിരുന്നു . ബട്ട്ലർ പായിച്ച  സിക്സ് കാരണം പന്ത് പുറത്തുപോയതിനാല്‍ പുതിയ പന്തിലാണ് മത്സരം പുരോഗമിച്ചത്.ശേഷം ബ്രാവോയുടെ അടുത്ത ഓവറിനുശേഷം ജഡേജയെ തന്നെ ധോണി ബൗളിംഗിന് തിരികെ  വിളിച്ചു. ഒപ്പം വിക്കറ്റിന് പിന്നില്‍ നിന്ന് ഒരു ഉപദേശവും നനഞ്ഞ പന്ത് മാറ്റി പകരം പുതിയ പന്തെടുത്തതിനാല്‍ ഇനി ടേൺ ലഭിക്കും അതിനായി പന്തെറിയുവാൻ ധോണി ആവശ്യപ്പെട്ടു .ധോണിയുടെ ഉപദേശമനുസരിച്ച് ടേണിനായി പന്തെറിഞ്ഞ ജഡേജ ബട്ട്ലറുടെ കുറ്റി തെറിപ്പിച്ചു .മികച്ച രീതിയിൽ ബാറ്റേന്തിയ ബട്ട്ലർ 49 റൺസിൽ പുറത്തായി .

ഹിന്ദിയില്‍ ധോണി നല്‍കിയ ഉപദേശം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു .
ഇതാണിപ്പോൾ  ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്.
ഈ പ്രായത്തിലും ധോണിയുടെ ക്യാപ്റ്റൻസി മികവിനെ ക്രിക്കറ്റ് പ്രേമികൾ വാനോളം പ്രശംസിച്ചു .ധോണിയുടെ ക്യാപ്റ്റന്‍സി മികവ് മത്സരത്തിനിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ തന്നെ ഇന്നലെ  ചൂണ്ടിക്കാട്ടുകയും ചെയ്തു.