ഇങ്ങനെയൊക്കെ നോബോള്‍ എറിയാമോ ? വിജയ് ശങ്കറുടെ നോബോള്‍ വൈറല്‍

സണ്‍റൈസേഴ്സ് ഹൈദരബാദ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ രസകരമായ സംഭവം അരങ്ങേറി. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഇന്നിംഗ്സിന്‍റെ 13ാം ഓവര്‍ എറിയാനെത്തിയത് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ്. റിഷഭ് പന്തിനെതിരെ സ്ലോ ബോള്‍ എറിയാനുള്ള ശ്രമത്തിനിടെ ബോള്‍ കൈയ്യില്‍ നിന്നും വഴുതുകയും വായുവില്‍ ഉയര്‍ന്നു പൊങ്ങി. റിഷഭ് പന്താകട്ടെ ക്രീസില്‍ ബോള്‍ വരുന്നതും കാത്തു നിന്നു. എന്നാല്‍ പുള്‍ ഷോട്ട് ചെയ്യാനുള്ള ശ്രമം ടൈമിങ്ങ് തെറ്റുകയും ഒരു റണ്ണില്‍ മാത്രം കലാശിച്ചു.

അംപയര്‍ നോബോള്‍ വിളിക്കുകയും, തുടര്‍ന്ന് ലഭിച്ച ഫ്രീഹിറ്റില്‍ സ്റ്റീവന്‍ സ്മിത്ത് ബൗണ്ടറി നേടി. മത്സരത്തില്‍ 3 ഓവറില്‍ 19 റണ്‍സ് മാത്രമാണ് വിജയ് ശങ്കര്‍ വഴങ്ങിയത്.