ഇയാൾ എപ്പോഴും ഇങ്ങനെ ചൂടാവുന്നത് എന്തിനാണ് : കൃണാൽ എതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

IMG 20210425 081256

രോഹിത് ശർമ്മ നായകനാവുന്ന മുംബൈ ഇന്ത്യൻസ് ടീമിലെ വിശ്വസ്ത താരമാണ് കൃണാൽ പാണ്ട്യ .ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഒരുപോലെ തിളങ്ങുന്ന താരം പല മത്സരങ്ങളിലും മുംബൈ ടീമിന്റെ രക്ഷകനായിട്ടുണ്ട് .കഴിഞ്ഞ മാസം ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ ഐപിഎലിൽ മുംബൈ ടീമിനായി കളിക്കുകയാണ് .

എന്നാൽ  ചെപ്പോക്കിൽ നടന്ന പഞ്ചാബ് കിം​ഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിൽ ആരാധകർ ഏവരും ഉറ്റുനോക്കിയത് ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും തമ്മിൽ  നേർക്കുനേർ വരുമോ എന്നായിരുന്നു.  വിജയ് ഹസാരെ ട്രോഫിക്കിടയിൽ ബറോഡ ടീമിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയതും ഒടുവിൽ ഹൂഡയെ ടീം  സസ്പെൻഡ് ചെയ്തതുമെല്ലാം ഏറെ വിവാദമായിരുന്നു .ബറോഡ ടീമിന്റെ നായകനാണ് കൃണാൽ പാണ്ട്യ .ഇതോടെ മത്സരത്തിന് മുൻപേ സോഷ്യൽ മീഡിയയിലടക്കം കൃണാൽ : ഹൂഡ പോരാട്ടം എന്നാണ് ഈ മത്സരം വിശേഷിപ്പിക്കെട്ടത് .

പക്ഷേ മത്സരത്തിൽ ഇരുവരും നേർക്കുനേരുള്ള പോരാട്ടം നടന്നില്ല .
മുംബൈ  ആദ്യം ബാറ്റ് ചെയ്തപ്പോൾ പവർ പ്ലേയിൽ മൂന്നോവർ ബൗൾ ചെയ്ത ഹൂഡ ക്രുനാലിനെതിരെ പിന്നീട്  പന്തെറിയാനെത്തിയില്ല.  19 ആം ഓവറിൽ ബാറ്റിങ്ങിന് എത്തിയ കൃണാൽ
20 ആം ഓവറിന്റെ നാലാം പന്തിൽ  3 റൺസ് നേടി പുറത്തായി .പഞ്ചാബ് ബാറ്റിങ്ങിൽ ഹഹൂഡക്ക്  അവസരം ലഭിക്കാതിരുന്നതിനാൽ ക്രുനാലിന് ഹൂഡക്കെതിരെയും പന്തെറിയേണ്ടി വന്നില്ല. എങ്കിലും ​ഗ്രൗണ്ടിൽ കൃണാൽ പാണ്ട്യ വളരെയേറെ  ദേഷ്യപ്രകടനങ്ങൾ കാട്ടി .ഇതാണിപ്പോൾ ആരാധകരുടെ  രൂക്ഷ  വിമർശനത്തിനിടയാക്കിയത് .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

തന്റെ ബൗളിങ്ങിൽ ഫീൽഡർമാർ പിഴവ് വരുത്തിയാലും ഇല്ലെങ്കിലും താരം  അനാവശ്യമായി തർക്കിക്കുന്നതും ദേഷ്യപ്പെട്ട് സംസാരിക്കുന്നതും പഞ്ചാബ് എതിരായ മത്സരത്തിലും തുടർന്നിരുന്നു .
ഇതിനെതിരെയാണ് ആരാധകർ രൂക്ഷമായി പ്രതികരിക്കുന്നത് .വെറുതെ
ഫീൽഡർമാരെ മാത്രം കുറ്റം പറയുന്ന കൃണാൽ തന്റെ പ്രകടനത്തെ കുറിച്ച് ഒന്നും ആലോചിക്കുന്നത് നല്ലതെന്നാണ് പലരും ട്വീറ്റുകളിൽ പറയുന്നത് . ഏറെ
സ്പിന്നിനെ സഹായിക്കുന്ന ചെന്നൈ പിച്ചിൽ ഇതുവരെ കളിച്ച അഞ്ച് കളികളിൽ മൂന്ന് വിക്കറ്റ് മാത്രമാണ് ക്രുനാലിന്റെ സമ്പാദ്യം. ബാറ്റിം​ഗിലാകട്ടെ ആകെ 29 റൺസും നേടി .

Scroll to Top