ഇവന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തനത്തിന്റെ കാരണവും ഇതാണ് :രൂക്ഷ വിമർശനവുമായി ആശിഷ് നെഹ്റ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ പ്രതീക്ഷിച്ച തുടക്കമല്ല ഡേവിഡ് വാർണർ നയിക്കുന്ന  സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിച്ചത് .ലീഗിൽ ഇതുവരെ  കളിച്ച 2 മത്സരങ്ങളിലും ടീം തോൽവി വഴങ്ങി .
ബാറ്റിംഗ് നിരയിലെ പോരായ്മകളാണ് ടീമിന്റെ ഇപ്പോഴത്തെ അവസ്ഥക്കും കാരണം .സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മൂന്നാം നമ്പറിലെ വിശ്വസ്തനാണ് മനീഷ് പാണ്ഡെ. 14ാം സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയ മനീഷ് ആര്‍സിബിക്കെതിരേ 39 പന്തില്‍ 38 റണ്‍സും നേടി. എന്നാല്‍ ടി20ക്ക് അനുയോജ്യമായ പ്രകടനമായിരുന്നില്ല  ഇത് എന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തൽ .

ഹൈദരാബാദ്  ടീമിന്റെ തോൽവിക്കും മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് കാരണമായി എന്നും വിമർശനം ഉന്നയിക്കുന്ന ആരാധകരേറെയാണ് .
മുൻപ് ഇന്ത്യന്‍ ലിമിറ്റഡ് ഓവർ ക്രിക്കറ്റ്  ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും താരത്തിന് സ്ഥിര സാന്നിധ്യമാവാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.ഇപ്പോഴിതാ മറ്റ് യുവതാരങ്ങളുടെ അത്ര അവസരം മനീഷിന് ഇന്ത്യന്‍ ക്രിക്കറ്റ്  ടീമില്‍  ഒരിക്കലും ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

ഹാർദിക്  പാണ്ഡ്യ,ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത് ,സഞ്ജു സാംസൺ ,  എന്നിവരെക്കാളെല്ലാം മുൻപേ  ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചവനാണ് മനീഷ്.എന്നാൽ ഇന്ന് അവരെല്ലാം മനീഷ്  പാണ്ട്യയെക്കാൾ ഉയരത്തിൽ ഇന്ത്യൻ ടീമിൽ എത്തി കഴിഞ്ഞു .ഇവരെല്ലാം മനീഷിനെക്കാളും നന്നായി സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിക്കുന്നവരാണ്. അതിനാലാണ് മനീഷിനെക്കാളും അവസരം അവര്‍ക്ക് ലഭിച്ചത് . മനോഹര ഷോട്ടുകൾ ക്ലാസിക് ശൈലിയിൽ കളിക്കുവാൻ കഴിവുള്ള താരമാണ്  മനീഷ്  .അവന്റെ ശൈലി ടി:20 ക്രിക്കറ്റിന് യോജിച്ചതല്ല .നിലയുറപ്പിച്ച ശേഷം ആക്രമിച്ച് കളിക്കുക എന്ന ശൈലി പിന്തുടരുമ്പോള്‍ പലപ്പോഴും ഉദ്ദേശിച്ച പ്രകടനം നടത്താനാവുന്നില്ല” നെഹ്റ തന്റെ അഭിപ്രായം വിശദമാക്കി .