പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറെ തല്ലി ചതച്ച ജഡേജ – വീഡിയോ

Ravindra Jadeja 37 runs in over

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഴിഞ്ഞാട്ടമാണ് മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തില്‍ കണ്ടത്. 19ാം ഓവര്‍ വരെ 154 ന് 4 എന്ന നിലയില്‍ നിന്നും 191 ലേക്ക് എത്തിച്ചത് രവീന്ദ്ര ജഡേജയുടെ സൂപ്പര്‍ ബാറ്റിംഗാണ്.

മൂന്നു വിക്കറ്റുകള്‍ നേടി മികച്ച ഫോമിലുള്ള ഹര്‍ഷല്‍ പട്ടേലാണ് അവസാന ഓവര്‍ എറിയാന്‍ എത്തിയത്. ആ ഓവറിലെ ആദ്യ 3 പന്തും ജഡേജ സിക്സ് നേടി. മൂന്നാം പന്ത് നോ ബോൾ ആയതോടെ വീണ്ടും ഒരു ബോൾ കൂടി എറിയാൻ ഹർഷൽ പട്ടേൽ നിർബന്ധിതനായി. ആ പന്തിലും സിക്സ് നേടിയ ജഡേജ അഞ്ചാം പന്തിൽ ഡബിളെടുത്തു. ആറാം പന്തിൽ വീണ്ടും പടുകൂറ്റൻ സിക്സ് നേടിയ താരം അവസാന പന്തിൽ ഫോർ നേടി 36 റൺസ് ആ ഓവറിൽ മാത്രം സ്വന്തമാക്കി.

ഓവറില്‍ 37 റണ്‍സ് വഴങ്ങിയ ഹര്‍ഷല്‍ പട്ടേല്‍, ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ റെക്കോഡിനൊപ്പവുമെത്തി. മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനമാണ് ജഡേജ കാഴ്ച്ചവച്ചത്. 28 പന്തില്‍ 4 ഫോറും 5 സിക്സും അടക്കം 62 റണ്‍സ് നേടി. ബോളിംഗിലും ഫീല്‍ഡിങ്ങിലും ജഡേജയായിരുന്നു താരം. 4 ഓവറില്‍ 1 മെയ്ഡനടക്കം 13 റണ്‍ വഴങ്ങി 3 വിക്കറ്റ് നേടി. ഡാനി ക്രിസറ്റനെ റണ്ണൗട്ടിലൂടെ പുറത്താക്കിയതും ജഡേജയായിരുന്നു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top