താരങ്ങളുടെ മടക്കം തിരിച്ചടിയായി രാജസ്ഥാൻ റോയൽസ് : താരങ്ങൾക്കായി മറ്റ് ടീമുകൾക്ക് കത്തയച്ച് ടീം മാനേജ്‌മന്റ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ പാതി വഴിയിൽ എത്തിനിൽക്കേ ടീമുകളുടെ ആശങ്ക വർധിപ്പിച്ച് വിദേശ താരങ്ങളുടെ നാട്ടിലേക്കുള്ള മടക്കം .പല താരങ്ങളും വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞാണ് ഇത്തവണത്തെ സീസണോട് വിട പറയുന്നത് എങ്കിലും ഇന്ത്യയിലെ വർധിച്ചുവരുന്ന കോവിഡ് വ്യാപനമാണ് താരങ്ങളുടെ എല്ലാം പ്രധാന പ്രശ്നം .
കൂടാതെ കഠിനമായ ക്വാറന്റൈൻ ദിനങ്ങളും താരങ്ങളെ അലട്ടുന്നു .

എന്നാൽ  ഇത്തവണ ഐപിഎല്‍ ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ  നഷ്ടമുണ്ടായത് സഞ്ജു നയിക്കുന്ന  രാജസ്ഥാന്‍ റോയല്‍സിനാണ്.സീസൺ തുടക്കത്തിൽ തന്നെ  പരിക്കിനെ തുടര്‍ന്ന് ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ പിന്മാറിയിരുന്നു. ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയുന്നതിന്റെ വലിയ  ബുദ്ധിമുട്ട് ചൂണ്ടികാണിച്ച് ഇംഗ്ലണ്ടിന്റെ തന്നെ ലിയാം ലിവിങ്‌സറ്റണും നാട്ടിലേക്ക് തിരിച്ചു .ദിവസങ്ങൾ മുൻപ് ഓസീസ് പേസർ ആൻഡ്രൂ ടൈയും ടീമിനോട് വിടപറഞ്ഞു .വിദേശ താരങ്ങൾക്ക് പകരം ആരെയും സ്‌ക്വാഡിൽ എത്തിക്കുവാൻ രാജസ്ഥാൻ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം .
ബട്ട്ലർ ,മില്ലർ, മോറിസ് ,മുസ്തഫിസുർ എന്നിവരാണ് രാജസ്ഥാൻ ടീമിനൊപ്പമുള്ള പ്രമുഖ വിദേശ താരങ്ങൾ . പകരക്കാരെ ടീമിലെത്തിക്കാന്‍ ഐപിഎല്ലിലെ  മറ്റ്  ഫ്രാഞ്ചൈസികളുടെ സഹായത്തിനായി  സമീപിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ടീം . താരങ്ങളെ അന്വേഷിച്ച് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് മറ്റ് 7 ഫ്രാഞ്ചൈസികള്‍ക്ക് കത്തെഴുതിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .

സീസണില്‍ രണ്ടോ അതിലധികമോ മത്സരങ്ങളില്‍  കളിച്ച താരങ്ങളെ ലോണിലൂടെ സ്വന്തമാക്കാന്‍ കഴിയില്ല എന്നാണ് ഐപിൽ ചട്ടം .അതുപോലെ
ലോണിൽ  പുതിയ ടീമിൽ എത്തിയ താരങ്ങള്‍ക്ക് ഈ സീസണില്‍ പിന്നീട് ഹോം ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാനാവില്ല .സീസണിൽ ഇതുവരെ 5 മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാൻ ടീമിന് 2 വിജയങ്ങൾ മാത്രമാണ് നേടുവാൻ കഴിഞ്ഞത് .
അവസാന മത്സരത്തിൽ കൊൽക്കത്ത ടീമിന് സഞ്ജുവും സംഘവും തോൽപ്പിച്ചിരുന്നു .