വമ്പൻ മാറ്റങ്ങളുമായി രാജസ്ഥാൻ റോയൽസ് :ശ്രീലങ്കൻ ഇതിഹാസം ടീമിന്റെ തലപ്പത്തേക്ക്‌

IMG 20210126 083443

വരുന്ന ഐപിൽ  സീസൺ മുന്നോടിയായായി വീണ്ടും ടീമിൽ അഴിച്ചുപണികൾ നടത്തി രാജസ്ഥാൻ റോയൽസ് .ഇത്തവണ ഐപിൽ കിരീടം നേടുക എന്ന ഉദ്ദേശത്തിൽ രാജസ്ഥാൻ ടീം മാനേജ്‌മന്റ് പുതിയ ഒരു ഇതിഹാസ താരത്തെ കൂടി  തങ്ങളുടെ  ക്യാമ്പിലേക്ക് കൊണ്ടുവരികയാണ് .മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയെ രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായി നിയമിച്ചു. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ
ക്രിക്കറ്റുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളുടെയും ചുമതല സംഗക്കാരക്കായിരിക്കും.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി മൂന്ന് സീസണിൽ ജേഴ്സിയണിഞ്ഞ  സംഗക്കാര ഡെക്കാൻ ചാർജേഴ്സിന് വേണ്ടിയും സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ശ്രീലങ്കക്ക് വേണ്ടി 134 ടെസ്റ്റ് മത്സരങ്ങളും 404 ഏകദിന മത്സരങ്ങളും 56 ടി20 മത്സരങ്ങളും സംഗക്കാര കളിച്ചിട്ടുണ്ട്. 2019 സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ ഐ.പി.എല്ലിൽ നയിച്ചതും  ഈ ലങ്കൻ  താരം  ആയിരുന്നു.

അതേസമയം കുറച്ച്‌ ദിവസം മുൻപാണ്  രാജസ്ഥാൻ റോയൽസ് മലയാളി താരമായ സഞ്ജു സാംസണെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. മുൻ നായകൻ  സ്റ്റീവ് സ്മിത്തിനെ അടുത്ത മാസം നടക്കുന്ന ലേലത്തിന് മുന്നോടിയായായി ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു . കൂടാതെ 16 താരങ്ങളെ നിലനിർത്തിയ രാജസ്ഥാൻ റോയൽസ് 9 താരങ്ങളെ ലേലത്തിന് വേണ്ടി  റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

See also  മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

Sanju Samson (c), Ben Stokes, Jofra Archer, Jos Buttler, Riyan Parag, Shreyas Gopal, Rahul Tewatia, Mahipal Lomror, Kartik Tyagi, Andrew Tye, Jaydev Unadkat, Mayank Markande, Yashasvi Jaiswal, Anuj Rawat, David Miller, Manan Vohra, Robin Uthappa.

ഒഴിവാക്കിയവര്‍: Steve Smith, Oshane Thomas, Akash Singh, Ankit Rajpoot, Varun Aaron, Tom Curran, Anirudha Joshi, Shashank Singh.

Scroll to Top