പ്രകടനം മാത്രമല്ല ജാദവിനെ ഒഴിവാക്കിയതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് : വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ക്രിക്കറ്റ് പ്രേമികൾക്ക് ഇരട്ടി ആവേശം നൽകി  2021 സീസൺ ഐപിൽ താരലേലത്തിന്റെ തീയതി  ഐപിൽ ഭരണസമിതി പ്രഖ്യാപിച്ചു കഴിഞ്ഞു .
ചെന്നൈയിൽ ഫെബ്രുവരി 18നാണ്  താരലേലം നടക്കുന്നത് .

അതേസമയം അടുത്ത മാസം 18ന് ചെന്നൈ നടക്കുന്ന ലേലത്തിന് മുന്നോടിയായി ഐപിഎല്ലിലെ  ഓരോ ഫ്രാഞ്ചൈസി   ടീമുകളും അവർ നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ്  പുറത്ത് വിട്ടിരുന്നു.  മഹേന്ദ്ര  സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റിലീസ് ചെയ്ത പ്രമുഖ  താരങ്ങളിലൊരാള്‍ ഇന്ത്യന്‍ താരം കേദാര്‍ ജാദവായിരുന്നു. താരത്തിന്റെ മോശം ബാറ്റിംഗ്  ഫോമാണ് സ്‌ക്വാഡിൽ നിന്നുള്ള  ഒഴിവാക്കലിലേക്ക് നയിച്ചതെന്നായിരുന്നു ക്രിക്കറ്റ് ലോകത്തുള്ള    വിലയിരുത്തല്‍.

എന്നാല്‍  ഇപ്പോൾ ഇതിൽ  നിന്നും തീർത്തും  വ്യത്യസ്തമായൊരു നീരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും എംപിയുമായ  ഗൗതം ഗംഭീര്‍.
‘ഉയര്‍ന്ന പ്രൈസ് ടാഗാണ് കേദാര്‍ ജാദവിന് ഇത്തവണ  വിനയായത്.  ലെഗ് സ്പിന്നർ പീയുഷ് ചൗളയെ ടീമിൽ നിന്ന്  ഒഴിവാക്കാനുള്ള കാരണവും ഉയര്‍ന്ന വിലതന്നെ.  കരണ്‍ ശര്‍മയും ഇമ്രാന്‍ താഹിറും ചൗളയ്ക്ക് പകരക്കാരായി ചെന്നൈ  ടീമിലുണ്ട്. ഇവരുടെ സാന്നിധ്യം ചെന്നൈ ടീമിന്റെ സ്പിൻ ശക്തി വർധിപ്പിക്കും ഗംഭീർ അഭിപ്രായപ്പെട്ടു .

“കേദാർ  ജാദവിന്റെ കാര്യം പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്ന കാര്യം അദ്ധേഹത്തിന്റെ  പ്രൈസ്  ഒപ്പം ബാറ്റിംഗ് പൊസിഷനും ചെന്നൈ ടീമിൽ   താരത്തിന് തിരിച്ചടിയാണ് ജാദവിന് മൂന്നോ നാലോ കോടി രൂപയാണ് പ്രൈസ് ടാഗുണ്ടായിരുന്നതെങ്കില്‍ ഒരു സീസണില്‍ കൂടി പരീക്ഷിക്കാന്‍  നായകൻ ധോണി തയ്യാറായേനെ” സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു.

നേരത്തെ കഴിഞ്ഞ  സീസണില്‍ 8  മത്സരങ്ങളില്‍ നിന്നും 62 റണ്‍സ് മാത്രമാണ് ജാദവിന് നേടുവാനായത്  താരത്തിന്റെ പ്രകടനം ആ സമയത്ത് ഏറെ വിമര്‍ശനവും നേരിട്ടിരുന്നു. റൺസ് കണ്ടെത്തുവാനും പടുകൂറ്റൻ ഷോട്ടുകൾ കളിക്കുവാനും താരം  പരാജയപ്പെടുന്നത്  കഴിഞ്ഞ ഐപിഎല്ലിൽ കണ്ടിരുന്നു . കേദാര്‍ ജാദവിന് പുറമെ പിയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ്, മുരളി വിജയ്, മോനു കുമാര്‍ സിംഗ്, ഷെയ്ന്‍ വാട്സണ്‍ എന്നിവരെയാണ് ചെന്നൈ റിലീസ് ചെയ്തത്.  ക്രിക്കറ്റിൽ നിന്ന് സമ്പൂർണ്ണ  വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ  പശ്ചാത്തലത്തിലാണ് വാട്സണിന്റെ പടിയിറക്കം.

Read More  അവിശ്വസിനീയ തിരിച്ചു വരവ്. മുംബൈ ഇന്ത്യന്‍സിനു ആദ്യ വിജയം.

ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയ താരങ്ങള്‍

MS Dhoni (c), N Jagadeesan, R Gaikwad, KM Asif, R Jadeja, J Hazlewood, K Sharma, A Rayudu, S Raina, I Tahir, D Chahar, Faf du Plessis, S Thakur, M Santner, D Bravo, L Ngidi, S Curran, S Kishore.

ഒഴിവാക്കിയവര്‍:Harbhajan Singh, Kedar Jadhav, Murali Vijay, Piyush Chawla.

LEAVE A REPLY

Please enter your comment!
Please enter your name here