ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ലാ. ധോണിയുടെ ഇന്നിംഗ്സിനെക്കുറിച്ച് പൃഥി ഷാ

PicsArt 10 11 08.46.22 scaled

ഐപിഎല്‍ പതിന്നാലാം സീസണില്‍ പ്ലേയോഫിലേക്ക് ആദ്യം യോഗ്യത നേടിയത് മഹേന്ദ്ര സിങ്ങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്. മത്സരത്തില്‍ ധോണിയുടെ ഫിനിഷിങ്ങ് മികവാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയത്തില്‍ എത്തിച്ചത്. അവസാന നിമിഷം ക്രീസില്‍ എത്തി 6 പന്തില്‍ 18 റണ്‍സാണ് മഹേന്ദ്ര സിങ്ങ് ധോണി നേടിയത്. ധോണിയുടെ ഫിനിഷിങ്ങ് മികവിനെ പ്രശംസിച്ച് മുന്‍ താരങ്ങളടക്കം എത്തിയിരുന്നു.

ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ, ധോണിയുടെ ഫിനിഷിംഗ് മികവിനെ പറ്റി അത്ഭുതപ്പെടാനൊന്നുമില്ലാ എന്നാണ് പറയുന്നത്. ” എം എസ് ധോണി വളരെ വ്യത്യസ്തനാണ്. അത് എല്ലാവര്‍ക്കുമറിയാം. മത്സരം അദ്ദേഹം ഫിനിഷ് ചെയ്യുന്നത് നമ്മള്‍ ഏറെത്തവണ കണ്ടിരിക്കുന്നു. അത് ധോണിക്കോ കാണുന്ന നമുക്കോ പുതുമയുള്ള കാര്യമേയല്ല. ”

” ഏത് പൊസിഷനില്‍ ബാറ്റ് ചെയ്താലും ധോണി അപകടകാരിയാണ്. ധോണിയെന്ന ബാറ്റ്സ്‌മാനെയും ക്യാപ്റ്റനെയും അടുത്തുനിന്ന് കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി. അദ്ദേഹമാണ് ക്വാളിഫയറില്‍ മത്സരം ഡല്‍ഹിയില്‍ നിന്ന് തട്ടിയെടുത്തത് ” പൃഥി ഷാ പറഞ്ഞു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

മത്സരത്തില്‍ മികച്ച പ്രകടനമാണ് പൃഥി ഷാ പുറത്തെടുത്തത്. 34 പന്തില്‍ 60 റണ്‍സ് നേടി ടീമിനു മികച്ച തുടക്കം നല്‍കി. ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ടെന്നും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിയുമെന്നാണ് പൃഥി ഷാ വിശ്വസിക്കുന്നത്. ” ഞാന്‍ എന്‍റെ പ്രകടനത്തില്‍ സന്തോഷവാനാണ്. പക്ഷേ ഞാന്‍ കുറച്ച് കൂടി ദൈര്‍ഖ്യമേറിയ ഇന്നിംഗ്സ് കളിക്കണമായിരുന്നു . ഇനി ഇതുപോലെ ഒരു സാഹചര്യം വന്നാല്‍, കൂടുതല്‍ നേരം ബാറ്റ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കും ” പൃഥി ഷാ പറഞ്ഞു.

Scroll to Top