അവരെ എളുപ്പം തോൽപ്പിക്കുവാൻ കഴിയില്ല : ഐപിഎല്ലിന് മുൻപായി വമ്പൻ പ്രവചനം നടത്തി സുനിൽ ഗവാസ്‌ക്കർ

ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പരയും അവസാനിച്ചതോടെ ഇനി ഐപിൽ ആരവത്തിന്റെ നാളുകളാണ് .വീണ്ടും ഐപിൽ മത്സരങ്ങൾ ഇന്ത്യയിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ .ഐപിഎല്‍ പതിനാലാം സീസണിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി മിക്ക  ടീമുകളും . മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും അടക്കമുള്ള ടീമുകള്‍ ഇതിനകം പരിശീലന ക്യാമ്പ് ആരംഭിച്ചിട്ടിട്ടുണ്ട്. മിക്ക താരങ്ങളും വൈകാതെ ക്വാറന്റൈൻ  പൂർണമായി  പൂർത്തിയാക്കിയ ശേഷം ടീമിനൊപ്പം ചേരും .

എന്നാൽ ഐപിൽ സീസണിന് മുൻപായി ഒരു വമ്പൻ പ്രവചനം നടത്തുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ .
കഴിഞ്ഞ 2 സീസണിലും ചാമ്പ്യന്മാരായ
മുംബൈ ടീമിനെയും വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരം
“നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കുക എളുപ്പമല്ല.
അവരുടെ താരങ്ങളെ നോക്കൂ അവരെല്ലാം ഉജ്വല ഫോമിലാണ് .
ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബാറ്റ് ചെയ്ത രീതി, ഹാർദിക്കിന്റെ  ആൾറൗണ്ട് പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്. കൂടെ ശക്തനായ നായകൻ രോഹിത് ശർമ്മ .
മുംബൈയെ തോൽപ്പിക്കുക കഠിനം തന്നെ ” ഗവാസ്‌ക്കർ അഭിപ്രായം വിശദമാക്കി .

പരമ്പരയിൽ ബൗളിംഗിലേക്കും തിരികെ എത്തിയ ഹാർദിക് പാണ്ഡ്യയെ കുറിച്ചും ഗവാസ്‌ക്കർ അഭിപ്രായം തുറന്ന് പറഞ്ഞു .”പാണ്ഡ്യ ഒന്‍പത് ഓവറുകള്‍ വരെ ഒരു മത്സരത്തിൽ  എറിയുന്നത്  നാം കണ്ടു. ടെസ്റ്റ് കളിക്കാന്‍ അദേഹം പ്രാപ്‌തനാണെന്ന് ഇത് തെളിയിക്കുന്നു. ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇനിയും ഏറെ  സമയമുണ്ട്. എങ്കിലും പാണ്ഡ്യ തിരിച്ചെത്തിയ രീതി ഇന്ത്യന്‍ ക്രിക്കറ്റിനും മുംബൈ ഇന്ത്യന്‍സിനും  ഏറെ ഗുണകരമാണ്.
ഇക്കഴിഞ്ഞ ടി,:20 പരമ്പരയിൽ താരം എല്ലാ ടി:20യിലും  നാല് ഓവർ ഭംഗിയായി  എറിഞ്ഞിരുന്നു.ഇത്  മുംബൈ ഇന്ത്യൻസ് ടീമിന് അദ്ധേഹത്തിന്റെ സേവനം ബൗളിങ്ങിലും ഉപയോഗിക്കാൻ സഹായിക്കും ” ഗവാസ്‌ക്കർ പറഞ്ഞു .