പുതിയ ഐപിൽ സീസൺ മുന്നോടിയായി ബാംഗ്ലൂരിന്റെ സർപ്രൈസ് :ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി മുൻ ഇന്ത്യൻ താരം

പുതിയ ഐപിൽ സീസൺ മുന്നോടിയായി തന്ത്രപരമായ ഒരു മാറ്റം ടീമിൽ വരുത്തുവാൻ ബാംഗ്ലൂർ ടീം തീരുമാനിച്ചു . മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാര്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും. 2021 ഐപിഎല്‍ സീസണിലേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം.  ഇന്ത്യന്‍ ബാറ്റിംഗ് കോച്ചായി മുൻപ്‌ കുറച്ച് കാലം  പ്രവര്‍ത്തിച്ചിട്ടുള്ള ബംഗാർ ഐപിഎല്ലിൽ  കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ  പരിശീലകനായും  പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം മുന്‍ ന്യൂസിലന്‍ഡ് കോച്ച് മൈക്ക് ഹെസ്സണാണ് ബാംഗ്ലൂർ  ടീമിന്റെ  ഡയറക്റ്റര്‍. മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ച്  മുഖ്യ പരിശീകനായും ടീമിനൊപ്പമുണ്ട്. സ്പിന്‍ ബൗളിങ്- ബാറ്റിങ് കോച്ചായി എസ് ശ്രീരാം ബാംഗ്ലൂർ ക്യാംപിലുണ്ട് . ഇക്കൂട്ടത്തിലേക്കാണ് ഇപ്പോൾ  സഞ്ജയ് ബംഗാറിന്റെ വരവ്. 

2014 മുതല്‍ 2019  ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു ബംഗാര്‍. എന്നാല്‍ ലോകകപ്പിലെ ഇന്ത്യയുടെ  തോല്‍വിക്ക് പിന്നാലെ അദ്ധേഹത്തിന്  സ്ഥാനമൊഴിയേണ്ടിവന്നു. വിക്രം റാത്തോറാണ് അദ്ദേഹത്തിന്  പകരം   ഇന്ത്യൻ ടീമിനൊപ്പം ബാറ്റിംഗ് കോച്ച് ആയി ഇപ്പോൾ ഉള്ളത് . നേരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകനായും ബംഗാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നാലെ പ്രധാന പരിശീലകനായി ടീമിനൊപ്പം മൂന്ന് വര്‍ഷമുണ്ടായിരുന്നു

ഇക്കഴിഞ്ഞ താരലേലത്തില്‍ ആര്‍സിബി 10 താരങ്ങളെ റിലീസ് ചെയ്തിരുന്നു. അതില്‍ അഞ്ച് ഓവര്‍സീസ് താരങ്ങളും ഉള്‍പ്പെടും. പാര്‍ത്ഥിവ് പട്ടേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ടൂര്‍ണമെന്റില്‍ നിന്ന്  പൂർണ്ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ലേലത്തിൽ 11 താരങ്ങളെ കൂടി  ആര്‍സിബിക്ക് ടീമിനൊപ്പം ചേര്‍ക്കാം. ഫെബ്രുവരി 18ന് ചെന്നൈയിലാണ് താരലേലം.

Read More  നോബോളിലും കിംഗ് ഞാൻ തന്നെ :നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ബുംറ

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍

Virat Kohli, AB de Villiers, Yuzvendra Chahal, Devdutt Padikkal, Navdeep Saini, Washington Sundar, Mohammed Siraj, Kane Richardson, Adam Zampa, Josh Philippe, Shahbaz Ahmed and Pavan Deshpande.

ഒഴിവാക്കിയവര്‍: Aaron Finch, Chris Morris, Isuru Udana, Moeen Ali, Pawan Negi, Gurkeerat Singh Mann, Shivam Dube, Dale Steyn, Parthiv Patel and Umesh Yadav.

LEAVE A REPLY

Please enter your comment!
Please enter your name here