ഹൂഡ ഹീറോയാടാ ഹീറോ : തകർത്തത് ഐപിഎല്ലിലെ സ്വപ്നതുല്യ നേട്ടം

WhatsApp Image 2021 04 12 at 213657jpeg

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കാഴ്ചവെച്ച്‌ പഞ്ചാബ് കിങ്‌സ് താരം ദീപക് ഹൂഡ .
ഇന്നലെ  ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരേ നേടിയ തീപ്പൊരി ഫിഫ്റ്റിയോടെ താരം അപൂർവ്വ നേട്ടത്തിനും അവകാശിയായി .

പഞ്ചാബ് കിങ്‌സ് താരം ദീപക് ഹൂഡ  വെറും 20 ബോളുകളില്‍ നിന്നും ഇന്നലെ  വെടിക്കെട്ട് അർദ്ധ സെഞ്ച്വറി നേടിയിരുന്നു .ഇതോടെ 23ല്‍ കുറഞ്ഞ പന്തുകളിൽ  രണ്ട് തവണ  ഫിഫ്റ്റികള്‍ നേടിയ ദേശീയ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ആദ്യ താരമെന്ന റെക്കോര്‍ഡ് ഹൂഡയെ തേടിയെത്തി. നേരത്തേ 22 ബോളിലായിരുന്നു  താരത്തിന്റെ മറ്റൊരു അതിവേഗ
പ്രകടനം .2015 ഏപ്രില്‍ 12നായിരുന്നു ഹൂഡ 22 ബോളില്‍ ഫിഫ്റ്റിയടിച്ചത്. ഇത്തവണ അതേ ദിവസം ഇന്നലെ  രാജസ്ഥാനെതിരേ തന്നെ 20 ബോളില്‍ അദ്ദേഹം വീണ്ടും  അതിവേഗ ഫിഫ്റ്റി കുറിച്ചിരിക്കുകയാണ്. 6 വർഷത്തെ ഇടവേളയിൽ സമാന ദിവസങ്ങളിൽ താരം അതിവേഗ ഫിഫ്റ്റി നേടി എന്നതാണ് ഏറ്റവും വലിയ കൗതുകം .

പഞ്ചാബ് ബാറ്റിങ്ങിൽ ക്രിസ് ഗെയ്ൽ പുറത്തായ ശേഷം ക്രീസിലെത്തിയ ദീപക് ഹുഡ ആദ്യ പന്ത് മുതലേ ആക്രമണ ശൈലിയിലാണ് ബാറ്റേന്തിയത് .കേവലം 28 പന്തിലാണ് താരം 64 റണ്‍സെടുത്തത്.  നായകൻ രാഹുലിനൊപ്പം മൂന്നാം വിക്കറ്റിൽ  105 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഹൂഡയ്ക്കായി. മോറിസിന് വിക്കറ്റ് നല്‍കിയാണ് ഹൂഡ മടങ്ങിയത്. ആറ് സിക്‌സും നാല് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു .

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top