ചെന്നൈയിലെ പിച്ചിന്റെ അവസ്ഥ ദയനീയം : പൊട്ടിത്തെറിച്ച് ഡേവിഡ് വാർണർ

ഇത്തവണത്തെ  ഐപിൽ സീസണിൽ തുടർ തോൽവികൾ മാത്രം നേരിട്ട സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്  ആദ്യ ജയം. പഞ്ചാബ് കിംഗ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഹൈദരാബാദ്  ടീം തുടര്‍ച്ചയായ മൂന്ന് അതിദയനീയ  തോല്‍വികള്‍ക്കുശേഷം ആദ്യ ജയം സ്വന്തമാക്കിയത്.  ആദ്യം ബാറ്റ് ചെയ്ത പ‍ഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡേവിഡ് വാർണറും സംഘവും വിജയ  ലക്ഷ്യത്തിലെത്തി. സ്കോര്‍ പഞ്ചാബ് കിംഗ്സ് 19.4 ഓവറില്‍ 120ന് ഓള്‍ ഔട്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.4 ഓവറില്‍ 121/1.  ഓപ്പണറായി ഇറങ്ങി 56 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്ന ജോണി ബെയര്‍സ്റ്റോയാണ് പഞ്ചാബ് എതിരായ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത് .

എന്നാൽ കളി ചെന്നൈ പിച്ചിനെ കുറിച്ചുള്ള വിമർശനങ്ങൾ ക്രിക്കറ്റ് ലോകത്ത് ശക്തമാകുകയാണ് .ബാറ്റിംഗ്  വളരെ ദുഷ്കരമായ  ചെപ്പോക്ക് പിച്ചില്‍  ഈ സീസണിലെ മത്സരങ്ങളിലും 150 റൺസ് പോലും കണ്ടെത്തുന്നത് വളരെ ദുഷ്കരമായിരിക്കുകയാണ് .ഇപ്പോൾ ചെപ്പോക്ക് പിച്ചിനെ കുറിച്ച് രൂക്ഷമായ  വിമർശനമാണ് ഹൈദെരാബാദ് ടീം നായകൻ ഡേവിഡ് വാർണർ ഉന്നയിക്കുന്നത് .ചെന്നൈയിലെ പിച്ചിന്‍റെ അവസ്ഥ  ഏറെ ഞെട്ടിപ്പിക്കുന്നതും പരിതാപകരവുമാണെന്നാണ് ഇന്നലെ മത്സരശേഷം ഡേവിഡ് വാർണർ പറഞ്ഞത് .

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“ചെന്നൈയിലെ ഈ പിച്ചിൽ കളിക്കുക വളരെ ദുഷ്‌കരമാണ് .ഈ പിച്ചിന്റെ അവസ്ഥ സത്യത്തിൽ ഞെട്ടിക്കുന്നതാണ് പക്ഷേ ഒരിക്കലും അത് ഈ പിച്ച് ഐപിഎല്ലിനായി  തയാറാക്കിയ ക്യൂറേറ്റര്‍മാരുടെ പിഴവുകൊണ്ടല്ല ഈ വര്‍ഷം തുടക്കം മുതല്‍ നിരവധി മത്സരങ്ങള്‍ക്ക് ഇവിടേം വേദിയായി .
അതിനാലാവാം പിച്ചിന്റെ സ്വഭാവം ഇപ്രകാരമായത് .പിച്ച് ഇപ്പോഴത്തെ അവസ്ഥയിലെങ്കിലും ഒരുവേള  നിലിനിര്‍ത്തുന്നതിന് ക്യൂറേറ്റര്‍മാരെ നമ്മൾ അഭിനന്ദിക്കുകയാണ്  വേണ്ടത് ” വാർണർ തന്റെ നയം വിശദമാക്കി .

Scroll to Top