ഇത്തവണ കപ്പ് ഉറപ്പിച്ച്‌ തലയും ചിന്നത്തലയും വീണ്ടും ഒന്നിക്കുന്നു :ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് മാർച്ച് 11ന് തുടങ്ങും

Chennai Super Kings

ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഈ മാസം 11ന് തുടങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളുമായാണ് ക്യാംപ്  ആദ്യമേ ആരംഭിക്കുക. ആദ്യ ദിവസം മുതല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമിനൊപ്പം ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ സവിശേഷത .കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈക്ക്  ഐപിൽ ചരിത്രത്തിൽ ആദ്യമായി പ്ലേ  ഓഫിലും സ്ഥാനം നേടുവാനായില്ല .

പുതിയ സീസൺ മുന്നോടിയായായി കഴിഞ്ഞ സീസണിലെ  പ്രമുഖരായ പല താരങ്ങളേയും നിലനിര്‍ത്തിയ ചെന്നൈ ടീം   റോബിന്‍ ഉത്തപ്പ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പുജാര തുടങ്ങിയവരെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ സീസണില്‍ ടീം വിട്ടുപോയ സുരേഷ് റെയ്‌നയും തിരിച്ചെത്തിയിട്ടുണ്ട്.  റെയ്ന ഇത്തവണ ടീമിനൊപ്പം ഉണ്ടാകും എന്ന് ചെന്നൈ ടീം മാനേജ്‌മന്റ് അറിയിച്ചിട്ടുണ്ട് .വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന ഉത്തപ്പ തകര്‍പ്പന്‍ ഫോമിലാണെന്നുള്ളതാണ് ടീം  ചെന്നൈയുടെ ഏറ്റവും വലിയ ആശ്വാസം . വാട്സൺ  ക്രിക്കറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ചെന്നൈ ഉത്തപ്പയെ  സീസണിൽ ഓപ്പണറായി പരിഗണിക്കുവാനാണ്  സാധ്യത .

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

അതേസമയം ഇപ്പോൾ  വിജയ് ഹസാരെ  ട്രോഫിയിൽ മത്സരങ്ങൾ കളിക്കുന്ന  താരങ്ങള്‍ പരിശീലനം ആരംഭിച്ച ശേഷമാണ് ടീമിനൊപ്പമെത്തുക. ധോണിക്കൊപ്പം റെയ്‌നയും ആദ്യ ദിവസം തന്നെ ക്യാംപിലുണ്ടാവും. കഴിഞ്ഞ സീസണില്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് റെയ്‌ന സീസണില്‍ നിന്ന് പിന്മാറുകയായിരുന്നു.  അദ്ദേഹം ടീം മാനേജ്‌മെന്റുമായി പിണങ്ങിയാണ് ടീം വിട്ടതെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ ലേലത്തിന് മുന്നോടിയായായി റെയ്നയെ ടീം നിലനിർത്തി .കഴിഞ്ഞ സീസണിലെ മോശം പ്രകടനം മാറ്റുന്ന തരത്തിൽ ഇത്തവണ മികവോടെ കളിക്കുവാൻ കഴിയുമെന്നാണ് ചെന്നൈ ക്യാമ്പ് കരുതുന്നത് .

ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ് :MS Dhoni, Suresh Raina, Ambati Rayudu, N Jagadeesan, Faf Du Plessis, Ruturaj Gaikwad, Sam Curran, Ravi Jadeja, Dwayne Bravo, Mitchell Santner, Josh Hazlewood, Shardul Thakur, Karn Sharma, KM Asif, Imran Tahir, R. Sai Kishore, Deepak Chahar, Lungi Ngidi, Moeen Ali, Krishnappa Gowtham, Harisankar Reddy, Bhagvath Varma and Cheteshwar Pujara

Scroll to Top