ഇത്തവണ ഐപിൽ കപ്പ് അടിക്കണം :തിരിച്ചുവരവിനൊരുങ്ങി ധോണിപ്പട – കാണാം സ്‌ക്വാഡും ടീമിന്റെ മത്സരക്രമവും

csk logo

വരാനിരിക്കുന്ന ഇന്ത്യൻ  പ്രീമിയർ ലീഗിന്റെ മത്സരക്രമം ബിസിസിഐ അന്തിമമായി  ഇന്നലെ പുറത്തുവിട്ടു .
ഏപ്രില്‍ 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 30നാണ് അവസാനിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്‌സ്  ബാംഗ്ലൂരും   നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും.
ടൂർണമെന്റിനായുള്ള ശക്തമായ ഒരുക്കത്തിലാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും 2018 സീസൺ ചാമ്പ്യന്മാരായ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും .

ചേതേശ്വര്‍ പുജാര,റോബിന്‍ ഉത്തപ്പ ,മോയിൻ അലി  തുടങ്ങിയ സീനിയര്‍ താരങ്ങളെ സ്‌ക്വാഡിൽ എത്തിച്ച്  പതിവ് പോലെ എക്സ്പീരിയൻസ് ടീമിന് പ്രാധാന്യം കൊടുത്താണ് ചെന്നൈ ഇറങ്ങുന്നത് .
ഇത്തവണ ചെന്നൈ ടീം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നത് സുരേഷ് റെയ്‌നയുടെ തിരിച്ചുവരവാണ് .ചിന്ന തലയെന്ന് സിഎസ്‌കെ ആരാധകര്‍ സ്നേഹത്തോടെ  വിശേഷിപ്പിക്കുന്ന സുരേഷ് റെയ്‌നയും  സ്‌ക്വാഡിൽ  തിരിച്ചെത്തിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് കാണാനായില്ല. അതിനാല്‍ത്തന്നെ ഇത്തവണ തിരിച്ചുവരേണ്ടത് ടീമിന് ഏറെ  അത്യാവശ്യമാണ്. ധോണിക്കൊപ്പം  സുരേഷ് റെയ്നയും ചേരുന്നതോടെ ചെന്നൈ ടീം ഇത്തവണ മികച്ച പ്രകടനം നടത്തുമെന്നാണ് ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിക്കുന്നത് .

ഏപ്രില്‍ 10നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ  ആദ്യ മത്സരം.  ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആദ്യ മത്സരത്തിനായി ധോണി പട ഇറങ്ങും . അവസാന സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് റണ്ണേഴ്‌സപ്പായ ഡല്‍ഹിയെ തോല്‍പ്പിച്ച് തുടങ്ങാന്‍ ചെന്നൈ ടീമിന്  സാധിക്കുമോയെന്ന്  വരുന്ന സീസണിൽ കണ്ടറിയാം. മുംബൈയിലാണ് സിഎസ്‌കെയുടെ ആദ്യ മത്സരം. ഇത്തവണ ഒരു ടീമിനും ഹോം ആധിപത്യം നല്‍കാത്തതിനാല്‍ സിഎസ്‌കെയ്ക്ക് ചെന്നൈയില്‍ മത്സരം ഉണ്ടാകില്ല എന്നതാണ് ഏറെ രസകരമായ കാര്യം .സ്പിൻ ട്രാക്ക് യോജിച്ച ടീമുമായി ഇറങ്ങുവാൻ ആഗ്രഹിക്കുന്ന ചെന്നൈ ക്യാംപിന് ഇതൊരു തിരിച്ചടിയാണ്.
മുംബൈയില്‍ അഞ്ച് മത്സരവും ശേഷം  ഡല്‍ഹിയില്‍ നാല് മത്സരവും പിന്നീട്  ബംഗളൂരുവില്‍ മൂന്ന് മത്സരവും കൊല്‍ക്കത്തയില്‍ രണ്ട് മത്സരവുമാണ് സിഎസ്‌കെ  ലീഗ് സ്റ്റേജിൽ കളിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സിന്റെ
മത്സരക്രമം

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ

മുംബൈ വേദിയാകുന്ന മത്സരങ്ങൾ :

ഏപ്രില്‍ 10-ഡല്‍ഹി ക്യാപിറ്റല്‍സ്
ഏപ്രില്‍ 16-പഞ്ചാബ് കിങ്‌സ്
ഏപ്രില്‍ 19-രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 21-കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്
ഏപ്രില്‍ 25- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഡല്‍ഹി വേദിയാകുന്ന മത്സരങ്ങൾ :

ഏപ്രില്‍ 28 -സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
മെയ് 1-മുംബൈ ഇന്ത്യന്‍സ്
മെയ് 5-രാജസ്ഥാന്‍ റോയല്‍സ്
മെയ് 7-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ബംഗളൂരു വേദിയാകുന്ന മത്സരങ്ങൾ :

മെയ് 9-പഞ്ചാബ് കിങ്‌സ്
മെയ് 12-കെകെആര്‍
മെയ് 15-മുംബൈ

കൊൽക്കത്ത വേദിയാകുന്ന മത്സരങ്ങൾ :

മെയ് 21-ഡല്‍ഹി
മെയ് 23-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ചെന്നൈ സൂപ്പർ കിങ്‌സ്  സ്‌ക്വാഡ് :MS Dhoni (C and WK), Suresh Raina, Ambati Rayudu, N Jagadeesan, Faf Du Plessis, Ruturaj Gaikwad, Sam Curran, Ravi Jadeja, Dwayne Bravo, Mitchell Santner, Josh Hazlewood, Shardul Thakur, Karn Sharma, KM Asif, Imran Tahir, R. Sai Kishore, Deepak Chahar, Lungi Ngidi, Moeen Ali, Krishnappa Gowtham, Harisankar Reddy, Bhagvath Varma and Cheteshwar Pujara

Scroll to Top