ശ്രീശാന്തിനെ ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ട. അവസാന ലിസ്റ്റ് പുറത്തുവിട്ട് ബിസിസിഐ.

ipl auction

2021 ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ ലിസ്റ്റായി. ലേലത്തിനായി 1114 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും, ടീമുകള്‍ക്ക് ആവശ്യമുള്ള താരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തപ്പോള്‍ അവസാനം 292 ക്രിക്കറ്റ് താരങ്ങളെയാണ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 18 ന് ചെന്നൈയിലാണ് ഐപിഎല്ലിനു മുന്നോടിയായുള്ള ലേലം നടക്കുക.

2 കോടി രൂപയാണ് ഏറ്റവും കൂടിയ ബേസ് തുക. രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഈ തുകയ്ക്കുള്ള പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒഴിവാക്കിയ കേദാര്‍ ജാദവും ഹര്‍ഭജന്‍ സിങ്ങുമാണ് 2 കോടി രൂപ അടിസ്ഥാന തുകയ്ക്കുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇവരെകൂടാതെ ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവന്‍ സ്മിത്ത്, ഷാക്കീബ് അല്‍ ഹസ്സന്‍, മൊയിന്‍ അലി, സാം ബില്ലിങ്ങ്സ്, ലിയാം പ്ലങ്കറ്റ് , ജേസണ്‍ റോയി, മാര്‍ക്ക് വുഡ് എന്നിവരാണ് ഏറ്റവും കൂടുതല്‍ അടിസ്ഥാന തുകയുള്ള വിദേശ താരങ്ങള്‍.

1 കോടി അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഹനുമ വിഹാരിയും, ഉമേഷ് യാദവും ഉള്‍പ്പെടുന്നുണ്ട്. 164 ഇന്ത്യന്‍ താരങ്ങള്‍, 125 വിദേശ താരങ്ങള്‍, 3 അസോസിയേറ്റ് താരങ്ങള്‍ എന്നിവരാണ് ഐപിഎല്‍ ലേലത്തില്‍ എത്തുക. വിലക്കിനു ശേഷം ക്രിക്കറ്റ് ജീവത്തതിലേക്ക് മടങ്ങിയ ശ്രീശാന്തിനെ ഒരു ടീമും പരിഗണിച്ചില്ലാ. അതേ സമയം കേരളാ ക്രിക്കറ്റ് സഹതാരങ്ങളായ സച്ചിന്‍ ബേബി, അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, നിധീഷ്, ഗണേഷ്, മിഥുന്‍ എന്നിവര്‍ ലേലത്തില്‍ പരിഗണിക്കപ്പെടും.

ലേലത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ വാങ്ങിക്കാന്‍ കഴിയുക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാണ്. 4 വിദേശ താരങ്ങളെയടക്കം 13 താരങ്ങളെ ബാംഗ്ലൂരിനു സ്വന്തമാക്കാം. അതേ സമയം വെറും 3 താരങ്ങളെ മാത്രമാണ് സണ്‍റൈസേഴ്സ് ഹൈദരബാദിനു സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു. 53.2 കോടി രൂപയുമായാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ലേലത്തില്‍ എത്തുക

Read More  ഡിവില്ലേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ജേഴ്സിയണിയുമോ : ആകാംഷ വർദ്ധിപ്പിച്ച് പരിശീലകൻ മാർക്ക് ബൗച്ചർ

CLICK HERE to check the complete list of VIVO IPL 2021 Player Auction

Base Price (INR) Total Indians Overseas
2 Crore 10 2 8
1.5 Crore 12 12
1 Crore 11 2 9
75 Lacs 15 15
50 Lacs 65 13 52
VIVO IPL 2021/ Squad Size/Salary Cap/Available Slots
Franchise No of Players No of Overseas Players Total money spent (Rs.) Salary cap available (Rs.) Available Slots Overseas Slots
CSK 18 7 62.1 19.9 7 1
DC 19 6 72.09 13.4 6 2
KXIP 16 3 31.8 53.2 9 5
KKR 17 6 74.25 10.75 8 2
MI 18 4 69.65 15.35 7 4
RR 17 5 50.15 37.85 8 3
RCB 12 4 49.1 35.4 13 4
SRH 22 7 74.25 10.75 3 1
Total 139 42 483.39 196.6 61 22

1 COMMENT

  1. 7 വർഷത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെ വരാനുള്ള നല്ലോരു അവസരം ആയി ആണ് ഐ പി എൽ കണക്കാകേണ്ടിയിരുനത്. ഇങ്ങനെ ഉള്ള ഒരു അവസരത്തിൽ ശ്രീശാന്ത് അടിസ്ഥാന തുക ആയ 20 ലക്ഷം വെച്ചിരുന്നു എങ്കിൽ ഉറപ്പായും അദ്ദേഹത്തെ അന്തിമ ലേലത്തിൽ പരിഗണന നൽകിയെനേ. 75 ലക്ഷം രൂപ എന്നത് ഒരു ടീമിനെ സംബന്ധിച്ച് വലിയ ഒരു തുക ആണ് ഈ ഒരു അവസരത്തിൽ, കാരണം അവരവരുടെ ടീമിന് ഉള്ള തുക തീരെ കുറവാണ്. കുറഞ്ഞ പൈസക്ക് പരമാവധി മൂല്യം ഉള്ള കളിക്കാരെ എടുക്കാൻ ആണ് ഓരോ ടീമും ശ്രമിക്കുന്നത്. ആ ഒരു സാഹചര്യത്തിൽ നമ്മുടെ സഞ്ജുവിൻ്റെ രാജസ്ഥാൻ ടീം എങ്കിലും അദ്ദേഹത്തെ സ്വന്തം ആകിയേനെ…

LEAVE A REPLY

Please enter your comment!
Please enter your name here