ഇത്തവണത്തെ പർപ്പിൾ ക്യാപ് ജേതാവ് അവൻ തന്നെ :വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

images 2021 04 02T142238.154

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്  ടൂർണമെന്റുകളിലൊന്നായ ഇന്ത്യൻ പ്രീമിയർ ലീഗിന് ഏപ്രിൽ 9ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെ തുടക്കമാകും .ഇന്ത്യൻ മണ്ണിൽ വീണ്ടും ഐപിൽ ആരവം ഉയരുമ്പോൾ ക്രിക്കറ്റ് പ്രേമികൾ ഏവരും ആവേശത്തിലാണ് .
ഇത്തവണ സീസണിൽ ആരാകും കിരീടം നേടുക ഒപ്പം ആരാകും ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ,പർപ്പിൾ ക്യാപ് എന്നിവ സ്വന്തമാക്കുകയെന്ന ആകാംഷയും ക്രിക്കറ്റ് ലോകത്തിപ്പോൾ സജീവമാണ് .

ഈ സീസണിലെ പര്‍പ്പില്‍ ക്യാപ്പ് ജേതാവിനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാകുവാൻ  സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനാണ് ചോപ്ര  ഏറ്റവും കൂടുതല്‍ സാധ്യത നൽകുന്നത് . സണ്‍റൈസേഴ്‌സിലെ സഹതാരം ഭുവനേശ്വര്‍ കുമാറും മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുമ്രയും വിക്കറ്റ് വേട്ടയിൽ ഇത്തവണ കനത്ത പോരാട്ടം കാഴ്ചവെക്കും എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം .

ആകാശ് ചോപ്രയുടെ വാക്കുകൾ ഇപ്രകാരമാണ് റാഷിദ് ഖാനെയാണ്  ഞാന്‍  ഇത്തവണ പർപ്പിൾ ക്യാപ് നേടുവാൻ  തെരഞ്ഞെടുക്കുന്നത്.  അദേഹം ഈ സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാകാനുള്ള സാധ്യത
വളരെയേറെയാണ് . സൺറൈസേഴ്‌സ് ടീമിന്റെ ആദ്യ അഞ്ച് മത്സരങ്ങള്‍ നടക്കുന്നത് ചെന്നൈയിലാണ്. ശേഷം നാല് മത്സരങ്ങള്‍ ദില്ലിയില്‍ കളിക്കും. ഒരു ലോട്ടറിയടിച്ച പ്രതീതിയാവും അദേഹത്തിന്.  എല്ലാം സ്പിൻ ബൗളിങ്ങിനെ ഏറെ തുണയ്ക്കുന്ന പിച്ചുകൾ .എല്ലാ മത്സരത്തിലും രണ്ടോ മൂന്നോ വിക്കറ്റുകള്‍ ലഭിക്കാന്‍ ഏറെ  സാധ്യതയുണ്ട് .അതിനാൽ എന്റെ പ്രവചനം റാഷിദ് ഒപ്പമാണ് “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി .

See also  ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ധോണി. ചെന്നൈയിൽ കളിക്കാൻ സന്തോഷമെന്ന് താക്കൂർ.

ഐപിഎല്‍ കരിയറിലാകെ മികച്ച ബൗളിംഗ് റെക്കോർഡുള്ള താരമാണ് റാഷിദ് ഖാൻ . 62 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 6.24 ഇക്കോണമിയില്‍ 75 വിക്കറ്റുണ്ട് ഈ ഇരുപത്തിനാല് വയസുകാരന്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ 5.37 മാത്രം ഇക്കോണമിയില്‍ 20 വിക്കറ്റ് താരം നേടിയിരുന്നു. കൂടാതെ വാലറ്റ ബാറ്റിങ്ങിലും റാഷിദ് മികച്ച താരം തന്നെയാണ് .ഏപ്രില്‍ 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ  സീസണിലെ ആദ്യ മത്സരം. 

Scroll to Top