ഇന്ത്യൻ ടീമിനെ നയിക്കുന്നത് കോഹ്ലിയല്ല മറ്റൊരാൾ : അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി അജയ് ജഡേജ

സ്ഥിരതരായർന്ന പ്രകടനങ്ങളാൽ ലോക ക്രിക്കറ്റിലെ നമ്പർ വൺ ടീമെന്ന ഖ്യാതി വിരാട് കോഹ്ലിയും സംഘവും നേടിക്കഴിഞ്ഞു .മൂന്ന് ഫോർമാറ്റിലും ഏതൊരു എതിരാളികളെയും നാട്ടിലും വിദേശത്തും തോൽപ്പിക്കുന്ന ഇന്ത്യൻ ടീമിനെയും നായകൻ കൊഹ്‍ലിയെയും ക്രിക്കറ്റ് പണ്ഡിതർ വരെ വളരെയേറെ  പ്രശംസിക്കാറുണ്ട് .എന്നാൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയെ വാനോളം പുകഴ്ത്തി മുന്‍ താരം അജയ് ജഡേജ രംഗത്തെത്തി . ഇന്ത്യയുടെ കുതിപ്പിന്  പിന്നില്‍ നായകന്‍ വിരാട് കോലിയേക്കാള്‍ റോളുള്ളത് രവി  ശാസ്ത്രിക്കാണെന്നാണ് അജയ് ജഡേജ പറയുന്നത് .

അജയ് ജഡേജയുടെ വാക്കുകൾ ഇപ്രകാരമാണ് “ആത്യന്തികമായി ഈ ടീം കോലിയുടേതാണ്. എന്നാല്‍ ഈ ടീമിന്റെ നടത്തിപ്പുകാരന്‍ രവി ശാസ്ത്രിയാണ്. ടീമിന്റെ ദൃഢനിശ്ചയം കരുത്ത് അതെല്ലാം വളരെ വ്യക്തമാണ്  . ഇന്നു മാത്രമല്ല കഴിഞ്ഞ മൂന്ന് നാല്  വര്‍ഷമായി നമ്മള്‍ ഇതു കണ്ടുകൊണ്ടിരിക്കുകയാണ്.
ടീമിൻെറയും നായകന്റെയും കളിയോടുള്ള   സമീപനത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. മത്സരഫലം എന്താണേലും അത് ടീമിന്റെ  സമീപനത്തെ ഒരുതരത്തിലും  സ്വാധീനിച്ചിട്ടില്ലെന്നതാണ് ഏറ്റവും എടുത്ത് പറയേണ്ട വസ്തുത .
ടീമിനു അകത്തും പുറത്തുമുള്ള കളിക്കാര്‍ക്കു ഒരുപാട്  ഓപ്ഷനുകളുണ്ട്. എല്ലാവർക്കും അവരുടേതായ ശൈലിയിൽ കളിക്കുവാൻ ഇവിടെ അധികാരമുണ്ട് .
ഏതൊരു തകർച്ചയിലും ഓരോ പോരാട്ടത്തിന് ഈ ടീം എപ്പോഴും തയ്യാറാണ് .ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതെ തിരിച്ചുവരാനുള്ള വളരെ  അസാധാരണമായ മനക്കരുത്താണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായി എനിക്ക് തോന്നുന്നത് .  ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പര ഇതിനുള്ള ഏറ്റവും  ഉദാഹരണമാണ്”  മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വിശദമാക്കി .

നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീം 2-1 സ്വന്തമാക്കിയിരുന്നു .നായകൻ കോഹ്ലിയുടെ അഭാവത്തിലും യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ നേടിയ പരമ്പര വിജയം ഏറെ ഐതിഹാസികപരമായിരുന്നു .ശേഷം ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം തോറ്റ ശേഷം പരമ്പര വിജയം നേടിയ കോഹ്ലിപട ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു .

ടി:20  പരമ്പരയിൽ ആദ്യ മത്സരത്തിന് ശേഷം പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ട ധവാനെ കുറിച്ചും അജയ് ജഡേജ വാചാലനായി .കഴിഞ്ഞ ഏഴ്- എട്ടു വര്‍ഷമായി  ഇന്ത്യൻ  ടീമിൽ  കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ധവാന്‍. ഇപ്പോള്‍ സൈഡ് ബെഞ്ചിലിരുന്ന് അദ്ദേഹം പുതിയ താരങ്ങള്‍ കളിക്കുന്നത് കാണുന്നു. എന്നിട്ടും ആദ്യ ഏകദിനത്തില്‍ ഇറങ്ങി തന്റെ റോള്‍ നിറവേറ്റാന്‍ ധവാൻ  കഴിഞ്ഞു. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ മാനസികമായി എത്രമാത്രം കരുത്തരാണ് എന്നതിന്റെ തെളിവ് കൂടിയാണിതെന്നും ജഡേജ പറഞ്ഞു. ടി:20 ലോകകപ്പിൽ അടക്കം ഇന്ത്യക്ക് കുതിക്കുവാൻ കഴിയും എന്നും ജഡേജ പ്രത്യാശ പ്രകടിപ്പിച്ചു .