ഇന്ത്യയെ ഞങ്ങൾ തോൽപിക്കും :മുന്നറിയിപ്പ് നൽകി സിംബാബ്വെ താരം

ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി സിംബാബ്വെ താരമായ ഇന്നസെൻ്റ് കൈയ. ബംഗ്ലാദേശിനെ ടി :20 പരമ്പരയിലും ഏകദിന പരമ്പരയിലും തോൽപിച്ച ആത്മവിശ്വാസത്തിൽ എത്തുന്ന സിംബാബ്‌വെ ടീമിന്, ഇന്ത്യക്ക് എതിരെയും മികച്ച ജയത്തിലേക്ക് എത്താൻ കഴിയുമെന്നാണ് ഇപ്പോ സീനിയർ താരം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 2016ന് ശേഷം ഇതാദ്യമയി ഇന്ത്യൻ ടീം സിംബാബ്‌വെ മണ്ണിലേക്ക് പരമ്പരക്കായി എത്തുമ്പോൾ ആവേശ പോരാട്ടം തന്നെയാണ് ക്രിക്കറ്റ്‌ ലോകവും പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ഏഷ്യ കപ്പ് മുന്നോടിയായി സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ടീം ഇന്ത്യ കെല്‍ രാഹുലിന്‍റെ ക്യാപ്റ്റൻസിയിൽ എത്തുന്നത്. ശിഖർ ധവാൻ അടക്കം ഇന്ത്യൻ സ്‌ക്വാഡിൽ ഉള്ളപ്പോൾ മലയാളി താരമായ സഞ്ജുവും ടീമിൽ ഉണ്ട്.

അതേസമയം ബംഗ്ലാദേശിനെതിരെ ജയിച്ച സന്തോഷം രേഖപ്പെടുത്തിയ ഇന്നസെൻ്റ് കൈയ. ബംഗ്ലാദേശിനെ ടി :20 പരമ്പരയിലും ഏകദിന പരമ്പരയിലും തോൽപിച്ച ആത്മവിശ്വാസം ടീമിലുണ്ട് എന്നും വിശദമാക്കി. അതിനാൽ തന്നെ ഇന്ത്യക്ക് എതിരായ മൂന്നു മത്സര ഏകദിന പരമ്പര 2-1നേടാൻ കഴിയുമെന്നാണ് താരത്തിന്‍റെ നിരീക്ഷണം.

” വളരെ സിംപിൾ ലക്ഷ്യങ്ങളുമായിട്ടാണ് ഞാൻ ഈ എകദിന ക്രിക്കറ്റ്‌ പരമ്പരക്കായി എത്തുന്നത്. എനിക്ക് റൺസ് കണ്ടെത്തണം അതാണ്‌ എന്റെ ലക്ഷ്യം.ഇന്ത്യക്ക് എതിരായ ഈ ഒരു ഏകദിന ക്രിക്കറ്റ്‌ പരമ്പര 2-1 ന് തന്നെ ഞങ്ങൾ സിംബാബ്‌വെ ടീം സ്വന്തമാക്കും. ഞങ്ങൾ പരമ്പര വിജയിക്കുംമെന്ന് തന്നെ വിശ്വസിക്കുന്നു. പിന്നെ എന്റെ ആഗ്രഹം ഈ പരമ്പരയിലെ തന്നെ ടോപ് റൺസ് സ്കോററാകുക എന്നതാണ്. ഞാൻ അതിനായി കഠിനമായി ശ്രമിക്കും. ഇന്ത്യയെ വീഴ്ത്താനുള്ള മികവ് ഞങ്ങൾക്കുണ്ട് ” താരം പറഞ്ഞു