സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ചുവിന് വീണ്ടും അവസരം

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ശിഖാര്‍ ധവാനാണ് നയിക്കുക. ഏഷ്യാ കപ്പിനു മുന്നോടിയായി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി. ആഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് മത്സരം. ഹരാര സ്പോര്‍ട്ട്സ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരം.

രാഹുല്‍ ത്രിപാഠിക്ക് ഇതാദ്യമായി ഏകദിന ടീമിലേക്ക് അവസരം ലഭിച്ചു. മലയാളി താരം സഞ്ചു സാംസണും അവസരം ലഭിച്ചു. ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. വാഷിങ്ങ് ടണ്‍ സുന്ദറും ദീപക്ക് ചഹറും ടീമില്‍ തിരിച്ചെത്തി. സിംബാബ്‌വെ പര്യടനത്തിനായി വീരാട് കോഹ്ലി ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഉള്‍പ്പെടുത്തിയില്ലാ. വീണ്ടും പരിക്കേറ്റ കെല്‍ രാഹുലിനെ സ്ക്വാഡിലേക്ക് പരിഗണിച്ചില്ലാ.

ഇന്ത്യന്‍ സ്ക്വാഡ്

Shikhar Dhawan (Captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.

India tour of Zimbabwe, 2022

Sr. No.

Day

Date

Match

Venue

1

Thursday

August 18th

1st ODI

Harare Sports Club

2

Saturday

August 20th

2nd ODI

Harare Sports Club

3

Monday

August 22th

3rd ODI

Harare Sports Club