ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും :കൊഹ്‌ലിക്കും രോഹിത്തിനും വിശ്രമം അനുവദിക്കുമോ

ഇംഗ്ലണ്ട് എതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും .ഇപ്പോൾ പുരോഗമിക്കുന്ന ടി:20 പരമ്പരക്ക് ശേഷമാണ് ഏകദിന പരമ്പര ആരംഭിക്കുക .മാർച്ച് 23നാണ് 3
ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര
ആരംഭിക്കുക .വിജയ് ഹസാരെ ട്രോഫിയിൽ അടക്കം മിന്നും  കാഴ്ചവെച്ച പ്രകടനം കാഴ്ചവെച്ച പ്രിത്വി  ഷാ അടക്കമുള്ളവർക്ക് ടീമിലേക്ക് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .

വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ കര്‍ണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കല്‍, മുംബൈ താരം പൃഥ്വി ഷാ എന്നിവരെ ഇത്തവണ  ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കര്‍ണാടക പേസര്‍ പ്രസിദ്ധ് കൃഷ്ണ, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ പതിനെട്ടംഗ ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. ഈമാസം 23നും 26നും 28നും പൂനെയിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപന  സാഹചര്യങ്ങൾ പരിഗണിച്ച്‌ ഏകദിന പരമ്പരക്ക് കാണികളെ പ്രവേശിപ്പിക്കില്ല എന്ന് മുൻപേ ബിസിസിഐ അറിയിച്ചതാണ് .
ഐപിഎല്ലിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അവസാന അന്താരാഷ്ട്ര മത്സരങ്ങളായിരിക്കുമിത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടീമിനൊപ്പം തുടരുവാനാണ് സാധ്യത .ഇരുവർക്കും വിശ്രമം അനുവദിക്കുവാനുള്ള സാധ്യത വിദൂരമാണ് .കൂടാതെ പരിക്കേറ്റ ജഡേജ ടീമിലേക്ക് തിരികെ വരുവാനുള്ള സാധ്യതകളും കുറവാണ് .

എന്നാൽ ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ മുഹമ്മദ് ഷമിയെ ഏകദിന  ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട് .
മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, നവ്ദീപ് സൈനി, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പം പ്രസിദ്ധും ടീമിലെത്തിയേക്കും.  കല്യാണത്തെ തുടർന്ന്  ടീമിൽ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുമ്രക്ക് പകരമാണ് പ്രസിദ്ധ് എത്തുക. Read More  ദക്ഷിണാഫ്രിക്കൻ ജേഴ്സി വീണ്ടും അണിയുവാൻ ഡിവില്ലേഴ്‌സ് റെഡി : ബൗച്ചറുടെ തീരുമാനം ഐപിഎല്ലിന് അവസാനമെന്ന് തുറന്ന് പറഞ്ഞ് താരം

LEAVE A REPLY

Please enter your comment!
Please enter your name here