എങ്ങനെ ഇന്ത്യ കിരീടം നേടും അവൻ ടീമിലില്ലല്ലോ : വൈകാരികനായി മുൻ താരം

ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ സംഘടിപ്പിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായിട്ടുള്ള ഒരുക്കങ്ങൾ എല്ലാം തകൃതിയായി നടക്കുന്നു. ജൂൺ പതിനെട്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ കെയ്ൻ വില്യംസൺ നയിക്കുന്ന കിവീസ് ടീമും വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീമും പരസ്പരം പോരാടുമ്പോൾ മത്സരം തീപാറുമെന്നാണ് ഏവരും കരുതുന്നത്. കഴിഞ്ഞ കുറച്ചധികം കാലങ്ങളായി ഐസിസി ടൂർണമെന്റുകളിൽ അവസാന റൗണ്ട് പോരാട്ടങ്ങളിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങുന്നതാണ് പതിവ്.

ഇപ്പോൾ ഇതേ ആശങ്കയും ഒപ്പം പ്രമുഖ താരത്തെ ടീമിൽ ഉൾപെടുത്താഞ്ഞതും ചൂണ്ടികാട്ടുകയാണ് മുൻ ഇന്ത്യൻ താരം വെങ്കടാപതി രാജു. ഇന്ത്യൻ ടീമിലെ സ്റ്റാർ ഓൾറൗണ്ടറാണ് ഹാർദിക് പാണ്ട്യ.പക്ഷേ ഫൈനലിനും ഒപ്പം ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ 20 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ ഹാർദിക് ടീമിൽ ഇടം പിടിച്ചില്ല.വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്‌പ്രീത് ബുമ്ര അടക്കം പ്രമുഖ തരാങ്ങളെല്ലാം ടീമിൽ സ്ഥാനം നേടിയെങ്കിലും ഹാർദിക് പാണ്ട്യയുടെ അഭാവം ടീമിനെ ബാധിക്കാം എന്നും പറയുകയാണ് മുൻ സെലക്ടറായ താരം.

“കിവീസ് ടീം വളരെ സന്തുലിത ടീമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മികച്ച രീതിയിൽ മനസ്സിലാക്കി പന്തെറിയുവാൻ കഴിയുന്ന ഒട്ടേറെ ബൗളർമാർ അവരുടെ ടീമിലുണ്ട്. കെയ്ൽ ജാമിസ്സൺ പോലെ ഒരു ഓൾറൗണ്ടർ അവരുടെ പ്രധാന പ്ലസ് പോയിന്റാണ്. ഇംഗ്ലണ്ടിലും തിളങ്ങാൻ ആറടിയിലേറെ നീളമുള്ള ആ താരത്തിന് സാധിക്കും. മികച്ച ബൗളിംഗ് നിരക്ക് ഒപ്പം അങ്ങനെ ഒരു ഓൾറൗണ്ടർ വലിയ ഒരു അനുഗ്രഹമാണ് അതാണ്‌ ഇന്ത്യൻ ടീമിൽ ഹാർദിക് കൂടി ഉണ്ടായിരുന്നേൽ എന്ന് എല്ലാവരും ആഗ്രഹിക്കുവാൻ കാരണം ” മുൻ ഇന്ത്യൻ താരം വാചാലനായി.

ഇന്ത്യൻ സ്‌ക്വാഡിലെ ബൗളർമാർ : ഉമേഷ്‌ യാദവ്,മുഹമ്മദ്‌ ഷമി,ഇഷന്ത് ശർമ, ജസ്‌പ്രീത് ബുറ,മുഹമ്മദ്‌ സിറാജ്, സുന്ദർ, അശ്വിൻ, ജഡേജ, അക്ഷർ പട്ടേൽ