ധോണിയെ മിസ്സ്‌ ചെയ്യുന്നുണ്ട് പക്ഷേ തോൽവിക്ക് കാരണം മറ്റൊന്ന് :ആകാശ് ചോപ്ര

20211018 235458

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം പൂർണ്ണ നിരാശയിലാണ്. ഐസിസി ടി :20 ലോകകപ്പിൽ ഇത്തവണ ഏറ്റവും അധികം കിരീട സാധ്യത കൽപ്പിക്കപ്പെട്ട വിരാട് കോഹ്ലിക്കും ടീമിനും പാകിസ്ഥാൻ എതിരായ ആദ്യത്തെ മത്സരത്തിലെ 10 വിക്കറ്റ് തോൽവി ഒരുവേള ഷോക്കായി മാറി കഴിഞ്ഞു. എക്കാലവും പാക് ടീമിന് എതിരെ ലോകകപ്പ് വേദികളിൽ ജയം മാത്രം കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യക്ക് ചരിത്ര നേട്ടം നഷ്ടമായതിനും പുറമേ ഈ തോൽവി സൂപ്പർ 12 റൗണ്ടിൽ കൂടുതൽ സമ്മർദ്ദം നൽകുകയാണ്. കിവീസിന് എതിരായ വരാനിരിക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും ചിന്തിക്കാൻ പോലും വിരാട് കോഹ്ലിക്കും ടീമിനും സാധിക്കില്ല.പാകിസ്ഥാൻ ടീമിനോടുള്ള തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ ചില താരങ്ങൾ മോശം ഫോമിനെ കുറിച്ചുള്ള വിശദമായ ചർച്ചകൾ വളരെ സജീവമാണെങ്കിലും ഫിനിഷിങ് റോളിൽ ധോണിയെ പോലെ വിശ്വസിക്കാനായി കഴിയുന്ന ഒരു ബാറ്റ്‌സ്മാനില്ല എന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മഹേന്ദ്ര സിംഗ് ധോണിയെ പോലൊരു ഇതിഹാസ താരത്തെ ഇന്ത്യൻ ടീം എക്കാലവും മിസ്സ്‌ ചെയ്യുമെന്ന് പറഞ്ഞ ചോപ്ര ധോണിയുടെ അഭാവത്തിലും മത്സരങ്ങൾ ഫിനിഷ് ചെയ്യുവാനും ഒപ്പം കളികൾ ജയിപ്പിക്കാനും കഴിവുള്ളവർ ടീം ഇന്ത്യക്കോപ്പമുണ്ടെന്നും ചോപ്ര തുറന്ന് പറഞ്ഞു. “ധോണി ലോകത്തെ ഏതൊരു ടീമും ആഗ്രഹിക്കുന്ന ഒരു താരമാണ്. ഈ ഇന്ത്യൻ ടീം ധോണിയെ മിസ്സ്‌ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ ധോണിയില്ല എങ്കിലും ജയിക്കാൻ ഇന്ത്യൻ ടീമിന് പല തവണ കഴിഞ്ഞിട്ടുണ്ട്. ധോണിയെ പോലെ ഒരു ഫിനിഷർ ഇല്ലാത്തതാണ് തോൽവിക്ക് കാരണമെന്നുള്ള വിവിധ അഭിപ്രായങ്ങളോട് ഞാൻ ഒരിക്കലും യോജിക്കില്ല “ചോപ്ര അഭിപ്രായം വിശദമാക്കി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ധോണി ഇല്ലാതെ ജയിക്കാനുള്ള മികവ് ഇന്ത്യൻ ടീമിനുണ്ട്. കോഹ്ലി, രോഹിത് ശർമ്മ എന്നിവർ ടീമിലുണ്ട്. ധോണി മുൻപ് നിർവഹിച്ച റോൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഹാർദിക് പാണ്ട്യ, റിഷാബ് പന്ത് എന്നിവർ ഫോമിലേക്ക് എത്തണം. ഇഷാൻ കിഷനെ ഇന്ത്യൻ ടീമിലേക്ക് കൊണ്ടുവരണം എന്നുള്ള വാക്കുകൾ പരിഗണിക്കേണ്ടതില്ല. യുവ താരമായ കിഷനെ എവിടെ കളിപ്പിക്കും.ഒരിക്കലും ടോപ് ഓർഡറിൽ ഇഷാൻ കിഷന് ഇനി അവസരം ലഭിക്കില്ല. അതേസമയം അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാൻ റിഷാബ് പന്തും, ഹാർദിക് പാണ്ട്യയും, ജഡേജയുമുണ്ട്.” ചോപ്ര ചൂണ്ടികാട്ടി

Scroll to Top