ഏത് പിച്ചും ഈ ഇന്ത്യൻ ടീമിന് പ്രശ്‌നമല്ല :മുന്നറിയിപ്പുമായി സുനിൽ ഗവാസ്‌ക്കർ

IMG 20210521 143648

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി വളരെ ആകാംക്ഷയോടെ കാത്തിരിപ്പ് ഇപ്പോയും തുടരുകയാണ് ഇന്ത്യൻ ടീം. ഫൈനലിന് പിന്നാലെ ആരംഭിക്കുന്ന ഇംഗ്ലണ്ട് ടീമിന് എതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നിർണ്ണായകമാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിന് വിദേശ പിച്ചുകളിലും മിന്നും പ്രകടനം കാഴ്ചവെക്കുവാൻ സാധിക്കും എന്നാണ് ക്രിക്കറ്റ്‌ ലോകം കരുതുന്നത്. പക്ഷേ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ എപ്രകാരം ഇന്ത്യൻ ടീമിനെ വളരെയേറെ ബാധിക്കുമെന്ന ആശങ്ക ആരാധകരിൽ സജീവമാണ്. ഇംഗ്ലണ്ടിലെ പേസ്, സ്വിങ്ങ് ബൗളിങ്ങിനെ തുണക്കുന്ന ഇത്തരം പിച്ചുകളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ തന്നെ ക്രിക്കറ്റ്‌ ലോകത്ത് ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഏത് പിച്ചിലും ഇന്ത്യൻ ടെസ്റ്റ് ടീം തിളങ്ങുമെന്നാണ് മുൻ ഇതിഹാസ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്‌ക്കാർ അഭിപ്രായപ്പെടുന്നത്. ഏതൊരു ഭിന്ന സാഹചര്യത്തിലും ഇന്ത്യൻ ടീമിന് മിന്നും വിജയം നേടുവാൻ സാധിക്കുമെന്നാണ് ഗവാസ്‌ക്കറുടെ പ്രവചനം.ഇന്ത്യൻ ടീമിന്റെ കുതിപ്പ് തടയുവാനായി ഇംഗ്ലണ്ടിൽ നമ്മുക്കെല്ലാം പുല്ലുള്ള പിച്ചുകൾ മാത്രം കാണുവാൻ കഴിയുമെന്നും ഗവാസ്‌ക്കാർ തുറന്നടിച്ചു.

See also  ചെന്നൈയെ പൂട്ടിക്കെട്ടി ലക്നൗ. രാഹുൽ - ഡികോക്ക് പവറിൽ 8 വിക്കറ്റുകളുടെ വിജയം.

“ഇംഗ്ലണ്ടിൽ നമുക്ക് ഇനി വരുവാൻ പോകുന്നത് ഗോൾഡൻ സമ്മർ ആണ്. ഇംഗ്ലണ്ടിൽ നമുക്ക് ലഭിക്കുക പുല്ലുള്ള സ്വിങ്ങ് ബൗളിങ്ങിനെ മാത്രം തുണക്കുന്ന പിച്ചുകളാകും. നേരത്തെ ഈ കൊല്ലം ഇന്ത്യൻ പര്യടനം നടത്തിയ ഇംഗ്ലണ്ട് സംഘം ഇന്ത്യയിലെ സ്പിൻ ബൗളിങ്ങിനെ തുണക്കുന്ന പിച്ചികൾക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ഇംഗ്ലണ്ടിൽ ഏതൊരു സാഹചര്യം ലഭിച്ചാലും ഇന്ത്യൻ ടീമിന് അത് വെല്ലുവിളിയാകില്ല. വരുന്ന ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനലിന് ശേഷം ആറാഴ്ചത്തെ വിശ്രമം നമ്മുടെ ടീമിന് ലഭിക്കുന്നത് സാഹചര്യങ്ങൾ വേഗം പഠിക്കുവാൻ നമ്മളെ സഹായിക്കും ഒപ്പം ടീം ഇന്ത്യയുടെ സ്‌ക്വാഡും വളരെയേറെ അനുഭവസമ്പത്തുള്ള താരങ്ങളാൽ സമ്പന്നമാണ് “ഗവാസ്‌ക്കാർ തന്റെ അഭിപ്രായം വിശദീകരിച്ചു.

Scroll to Top