രണ്ട് ഓപ്പണർമാർക്കായി നിർദേശം നൽകി ഇന്ത്യൻ ടീം :മലയാളി താരത്തിനും സർപ്രൈസ് സാധ്യത

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ അനവധി പ്രധാന മത്സരങ്ങളാണ് ഈ വർഷം ഇനിയും കാത്തിരിക്കുന്നത്. വരാനിരിക്കുന്ന ടീം ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് അതിൽ ഏറ്റവും പ്രധാനം. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ആദ്യത്തെ ടെസ്റ്റൊടെ തുടങ്ങും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ എട്ട് വിക്കറ്റ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഇംഗ്ലണ്ടിൽ തന്നെ തുടരുകയാണ്. നിലവിൽ എല്ലാ താരങ്ങൾക്കും 20 ദിവസത്തെ ഹോളിഡേ അനുവദിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. ഇംഗ്ലണ്ടിലെ കൗണ്ടി ടീമുമായി ഒരു പരിശീലന മത്സരവും ടെസ്റ്റ് പരമ്പരക്ക് മുൻപായി നടക്കും.

അതേസമയം ടെസ്റ്റ് പരമ്പരക്ക് മുൻപേ ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി നൽകി സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശുഭ്മാൻ ഗില്ലിന് പരിക്ക് കാരണം പരമ്പര മുഴുവൻ നഷ്ടമാകും. താരത്തിന്റെ പരിക്ക് വളരെ ഗുരുതരമാണെന്ന് സ്ഥിതീകരിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പകരക്കാരായി രണ്ട് യുവ ഓപ്പണർമാരെയാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയോടും ഒപ്പം ബിസിസിഐയോടും ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കഴിഞ്ഞ ജൂൺ 28ന് ഇന്ത്യൻ ടീം മാനേജ്മെന്റ് ഗില്ലിന് പകരക്കാരായി പൃഥ്വി ഷാ കൂടാതെ ദേവദത്ത് പടിക്കൽ എന്നിവരെ ബാക്കപ്പ് ഓപ്പണർമാരായി അയക്കണമെന്ന് സെലക്ഷൻ കമ്മിറ്റിക്ക് ഇ -മെയിൽ അയച്ചെങ്കിലും യാതൊരു താരത്തിൽ അനുകൂല നിലപാടും സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയിൽ നിന്നോ ബിസിസിഐയിൽ നിന്നോ ഇതുവരെ ലഭിച്ചില്ലായെന്നാണ് സൂചന

എന്നാൽ ജൂൺ പതിമൂന്നിന് ശ്രീലങ്കയിൽ ആരംഭിക്കുന്ന ഇന്ത്യൻ ടീമിന്റെ ഏകദിന, ടി :20 പരമ്പരകളിൽ കളിക്കുവാനായി പടിക്കൽ, പൃഥ്വി ഷാ എന്നിവർ ടീമിനോപ്പം ലങ്കയിലാണ്. ശിഖർ ധവാൻ നയിക്കുന്ന ടീമിലെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരാണ് ഷായും ഒപ്പം പടിക്കലും.നിലവിൽ ടീം ഇന്ത്യക്ക് ഒപ്പമുള്ള മായങ്ക് അഗർവാൾ ആദ്യ ടെസ്റ്റിൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യുവാനുള്ള സാധ്യത വർധിച്ചു. ഏറെ മികച്ച ടെസ്റ്റ് റെക്കോർഡുള്ള രാഹുലിനെ മധ്യനിരയിൽ കളിപ്പിക്കാനാണ് ടീമിപ്പോൾ ആഗ്രഹിക്കുന്നത്.