നായകനായി തിരിച്ചെത്തി കോഹ്ലി : ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്‌റ്റിനുള്ള ടീം റെഡി

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു . ഓസ്‌ട്രേലിയക്ക്  എതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ താരങ്ങളെ ഒഴിവാക്കിയാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത് .

ഓപ്പണിങ്ങിൽ  രോഹിത് : ഗിൽ സഖ്യത്തിനാണ് സെലക്ഷൻ കമ്മിറ്റി പ്രാധാന്യം കൊടുക്കുന്നത് .ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഗിൽ  തന്റെ ടീമിലെ സ്ഥാനം  ഉറപ്പിച്ചു . 3 ടെസ്റ്റിൽ നിന്ന് 259 റൺസാണ് പരമ്പരയിൽ താരം നേടിയത് .

സ്‌ക്വാഡിൽ ഇടം നേടിയ മറ്റൊരു ഓപ്പണർ മായങ്ക് അഗർവാൾ ആണ് .ബാക്ക് അപ്പ് ഓപ്പണറായാണ് തരാം ടീമിലിടം നേടിയത് .ഓസീസ്  എതിരായ പരമ്പരയിൽ താരം ബാറ്റിങ്ങിൽ പരാജയമായിരുന്നു .മൂന്നാം സ്ഥാനത്തേക്ക് വിശ്വസ്തനായ പൂജാര  അല്ലാതെ മറ്റൊരു പേരില്ലായിരുന്നു .

എന്നാൽ സ്‌ക്വാഡിലെ ഏറ്റവും വലിയ സവിശേഷത നായകൻ കോഹ്‌ലിയുടെ ടീമിലേക്കുള്ള തിരിച്ചുവരവാണ് .ഭാര്യ അനുഷ്‍കയുടെ പ്രസവത്തെ തുടർന്നാണ് താരം   ഓസ്‌ട്രേലിയക്ക് എതിരായ അവസാന 3 ടെസ്റ്റ് മത്സരങ്ങൾ കളിക്കാതിരുന്നത് . അഞ്ചാം  നമ്പറിൽ അജിൻക്യ രഹാനെ ബാറ്റിംഗ് ചെയ്യും .

പരിക്കിൽ  നിന്ന്  മുക്തനായി  കെ .എൽ .രാഹുൽ ടീമിൽ തിരിച്ചു വന്നു .വിക്കറ്റ് കീപ്പറായി  റിഷാബ് പന്ത് ,വൃദ്ധിമാൻ സാഹ എന്നിവർ സ്‌ക്വാഡിൽ ഇടം കണ്ടെത്തി .പേസ് ബൗളിങ്ങിനെ നയിക്കുന്നത്  ബുംറയാണ്  കൂടാതെ സിറാജ്  , താക്കൂർ  ,ഇഷാന്ത്  ശർമ്മ എന്നിവരും  സ്‌ക്വാഡിൽ  ഉണ്ട് .

ഇന്ത്യൻ ടീം : രോഹിത് ശർമ്മ , മായങ്ക് അഗർവാൾ , ശുഭ്മാൻ  ഗിൽ , ചേതേശ്വർ പൂജാര ,വിരാട് കോഹ്ലി ( ക്യാപ്റ്റൻ ) രഹാനെ , റിഷാബ് പന്ത് , സാഹ  , അശ്വിൻ , അക്ഷർ പട്ടേൽ , ഹാർദിക് പാണ്ട്യ , കുൽദീപ് യാദവ് , ബുംറ ,ഇഷാന്ത് , താക്കൂർ , സിറാജ്