ടി :20 ലോകകപ്പ് ഇന്ത്യക്ക് അല്ലാതെ ആർക്ക് : തുറന്ന് സമ്മതിച്ച് മുൻ പാക് നായകൻ

ക്രിക്കറ്റ്‌ ലോകവും ആരാധകരും വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനായിട്ടാണ്. എല്ലാവരും ആര് ഇത്തവണ കുട്ടിക്രിക്കറ്റിലെ ലോകകപ്പ് നേടുമെന്നുള്ള ചോദ്യം ഉയർത്തുമ്പോൾ എല്ലാ ടീമുകളും ശക്തമായ പരിശീലനം, തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. സന്നാഹ മത്സരത്തിൽ ആട്ടിമറികൾ പലതും നടന്നെങ്കിലും ലോകകപ്പ് പോരാട്ടങ്ങളിൽ വാശിയേറിയ ഓരോ മത്സരങ്ങളുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം വരുന്ന ടി :20 ലോകകപ്പിൽ കിരീടം നേടുമെന്ന് മുൻ താരങ്ങൾ അടക്കം പ്രവചിക്കുന്ന ഒരു ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യ. ശക്തമായ ടീമുമായി എത്തുന്ന ഇന്ത്യൻ സംഘം ഇത്തവണ ഐസിസി കിരീടം കരസ്ഥമാക്കാനുള്ള തീവ്ര തയ്യാറെടുപ്പിലാണ്. ടി :20ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരത്തിലും ജയിക്കാൻ കഴിഞ്ഞതും ടീം ഇന്ത്യക്ക് ആശ്വാസമായി മാറുന്നുണ്ട്

എന്നാൽ ഇപ്പോൾ ടീം ഇന്ത്യയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ്.ഇന്ത്യ :പാകിസ്ഥാൻ ആവേശ പോരാട്ടം 24ന് ആരംഭിക്കാനിരിക്കെയാണ് മുൻ നായകന്റെ ഈ നിർണായകമായ വാക്കുകൾ. “ഇത്തവണ ആരാണ് ടി :20 ലോകകപ്പ് നേടുക എന്നത് കൃത്യമായി നമുക്ക് പറയുവാൻ സാധിക്കില്ല. എന്നാൽ ഏത് ടൂർണമെന്റിനും മുൻപ് ഒരു ടീമിന് ഏറ്റവും അധികം സാധ്യതകൾ നമുക്ക് നൽകുവാൻ സാധിക്കും. എന്റെ വിശദ അഭിപ്രായം ഇത്തവണ ഇന്ത്യക്ക് ഈ കിരീടം ഉറപ്പിക്കാൻ കഴിയും. അവരുടെ ടീം ശക്തമാണ്. എക്സ്പീരിയൻസായ അനേകം താരങ്ങൾ സ്‌ക്വാഡിലുള്ളതും ഭയമില്ലാതെ കളിക്കുന്ന യുവ താരങ്ങളും അവർക്ക് കരുത്താണ് “മുൻ നായകൻ അഭിപ്രായം വിശദമാക്കി.

ഇത്തവണ ഇന്ത്യൻ ടീം കിരീടം നേടാൻ സാധ്യതകൾ എല്ലാം കാണുന്നുണ്ടെന്ന് പറഞ്ഞ ഇൻസമാം യുഎഇയിലെ ഈ സാഹചര്യവും ഇന്ത്യക്ക് വളരെ അധികം അനുകൂലമാണെന്നും വ്യക്തമാക്കി. “24ന് നടക്കുന്ന ഇന്ത്യ :പാകിസ്ഥാൻ മത്സരം ജയിക്കുന്ന ടീമിനാണ് ശേഷിക്കുന്ന മത്സരങ്ങളിൽ അധികമായി ആത്മവിശ്വാസം ലഭിക്കുക. ഫൈനലിന് മുൻപുള്ള ഫൈനൽ മത്സരമാണ് ഇത്. ഇരു ടീമുകളും സ്ട്രോങ്ങ്‌ തന്നെയാണ്. ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ ബാറ്റിങ് ബുദ്ധിമുട്ടായ പിച്ചിൽ പോലും ചേസ്‌ ചെയ്ത് ജയിച്ച രീതി നോക്കൂ. അവരുടെ ബാറ്റിങ് നിര അത്രത്തോളം ഫോമിലാണ്‌ ” അദ്ദേഹം അഭിപ്രായം വിവരിച്ചു