ഞങ്ങള്‍ അത് തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ക്യാംപില്‍ നിന്നും ശുഭ വാര്‍ത്തകള്‍

PicsArt 10 23 07.33.47 scaled

ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയാണ് ടി20 ലോകകപ്പിലെ ഇന്ത്യയയുടെ ആദ്യ മത്സരം. ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് ആകെയുള്ള ആശങ്ക ഹര്‍ദ്ദിക്ക് പാണ്ട്യ പന്തെറിയുമോ എന്നത് മാത്രമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശുഭ സൂചന നല്‍കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി. മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് വീരാട് കോഹ്ലി ഇക്കാര്യം അറിയിച്ചത്.

” ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതായാണ് എനിക്കു തോന്നിയത്. ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ചുരുങ്ങിയത് രണ്ടോവറെങ്കിലും അദ്ദേഹത്തിന് ബൗള്‍ ചെയ്യാന്‍ കഴിയും. കുറച്ചു ഓവറുകളെറിയാന്‍ മറ്റു ഓപ്ഷനുകള്‍ ഞങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും ഹാര്‍ദിക്കിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്, അതു തുടരുകയും ചെയ്യും. അവന്‍ പ്രചോദിതനാണ്, ടീമിനു വേണ്ടി കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യണമെന്ന് അവന്‍ ആഗ്രഹിക്കുന്നുണ്ട് ” വീരാട് കോഹ്ലി പറഞ്ഞു.

ദുബായില്‍ വച്ചാണ് ചിരവൈരികളായ പാക്കിസ്ഥാനെതിരെയുള്ള പോരാട്ടം നടക്കുന്നത്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിന്‍റെ ലൈനപ്പ് വെളിപ്പെടുത്താന്‍ വീരാട് കോഹ്ലി തയ്യാറായില്ലാ. അതേ സമയം ഇന്ത്യക്കെതിരെയുള്ള 12 അംഗ സ്ക്വാഡിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് ആലോചിച്ച ശേഷമാണ് പ്ലെയിങ് ഇലവന്‍ ഞങ്ങള്‍ തീരുമാനിച്ചത്. എല്ലാവരും ഐപിഎല്‍ കഴിഞ്ഞാണ് എത്തിയിരിക്കുന്നത്, അതുകൊണ്ടു തന്നെ എല്ലാവരും മികച്ച ഫോമിലുമാണമെന്നും കോഹ്ലി വ്യക്തമാക്കി.

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.
Scroll to Top