താക്കൂറിനു പ്രൊമോഷന്‍. ഇന്ത്യന്‍ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രീമയര്‍ ലീഗിനു ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നവംമ്പര്‍ 14 നാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്‍റെ സ്ക്വാഡ് പുനര്‍പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശാര്‍ദൂല്‍ ടാക്കൂര്‍ ഇന്ത്യന്‍ ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടി. നേരത്തെ റിസര്‍വ് താരമായിട്ടായിരുന്നു താക്കൂറിനെ പരിഗണിച്ചിരുന്നത്. അതേ സമയം നേരത്തെ സ്ക്വാഡില്‍ ഉള്‍പ്പെട്ടിരുന്ന ആക്ഷര്‍ പട്ടേലിനെ റിസര്‍വ് താരമാക്കി. ശ്രേയസ്സ് അയ്യര്‍, ദീപക്ക് ചഹര്‍, എന്നിവരാണ് മറ്റു റിസര്‍വ് താരങ്ങള്‍.

ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് ശാര്‍ദ്ദൂല്‍ താക്കൂര്‍. സീസണിലുടനീളം 18 വിക്കറ്റുമായി തിളങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അത്യാവശ്യം ബാറ്റ് ചെയ്യാന്‍ കഴിയും. ബോളെറിയുമോ എന്ന ആശങ്കയുള്ള ഹര്‍ദ്ദിക്ക് പാണ്ട്യക്ക് പകരക്കാരനാവാനും താക്കൂറിനു സാധിക്കും. അതേ സമയം മികച്ച ഫോമിലുള്ള ചഹലിനെ ഉള്‍പ്പെടുത്തിയില്ലാ.

20211013 175426

ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനു മുന്‍പ് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ സന്നാഹ മത്സരം കളിക്കും.

India’s squad for ICC T20 World Cup: Virat Kohli (captain), Rohit Sharma (vice-captain), KL Rahul, Suryakumar Yadav, Rishabh Pant (wicket-keeper), Ishan Kishan, Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Shardul Thakur, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohammad Shami

Stand-by players: Shreyas Iyer, Deepak Chahar, Axar Patel

Net Bowlers -Avesh Khan, Umran Malik, Harshal Patel, Lukman Meriwala, Venkatesh Iyer, Karn Sharma, Shahbaz Ahmed and K. Gowtham.