ശക്തമായ സ്ക്വാഡിനെ പ്രഖ്യാപിച്ചു ഇന്ത്യ. ഓസ്ട്രേലിയയിലെ രക്ഷകന് ഇടമില്ലാ

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജൂണ്‍ 18 ന് ന്യൂസിലന്‍റിനെതിരെയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പരിക്കേറ്റ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഹനുമ വിഹാരി എന്നിവര്‍ സ്ക്വാഡില്‍ ഇടം കണ്ടെത്തി. അതേ സമയം ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ രക്ഷകനായ ടാക്കൂറിനു സ്ക്വാഡില്‍ ഇടം നേടാനായില്ലാ.

ടാക്കൂറിനെക്കൂടാതെ ഓസ്ട്രേലിയന്‍ പര്യടനത്തിലുണ്ടായ മായങ്ക് അഗര്‍വാള്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍, എന്നിവരും, ഇംഗ്ലണ്ട് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആക്ഷര്‍ പട്ടേലും സ്ക്വാഡില്‍ നിന്നും പുറത്തായി.

Virat Kohli (captain) Shubman Gill, Rohit Sharma, Cheteshwar Pujara Ajinkya Rahane, Rishabh Pant (wk), Ravichandran Ashwin, Ravindra Jadeja, Md Shami Jasprit Bumrah, Ishant Sharma, Mohammed Siraj, Wriddhiman Saha (wk), Umesh Yadav, Hanuma Vihari.