മൊട്ടേറയിൽ റെക്കോർഡുകൾ തരിപ്പണമാക്കി അശ്വിൻ & അക്ഷർ സ്പിൻ കോംബോ : കാണാം പിറന്ന പുതിയ റെക്കോർഡുകൾ

axarr 1614257290

മൊട്ടേറയിലെ നവീകരിച്ച സ്റ്റേഡിയത്തിൽ മൂന്നാം ടെസ്റ്റ് കളിക്കുവാൻ ഇറങ്ങുമ്പോൾ ഒരുപക്ഷേ മത്സരം ഇത്രത്തോളം അനായാസം ജയിക്കുവാൻ കഴിയുമെന്ന് ഇന്ത്യൻ ടീം ക്യാമ്പ് പോലും ചിന്തിച്ചുകാണില്ല .സ്പിൻ ബൗളിങ്ങിനെ ഏറെ തുണക്കുകയും അപകടകരമാം വിധം പന്ത് കുത്തിത്തിരിയുകയും ചെയ്തതോടെ പിങ്ക്  ബോൾ ടെസ്റ്റ് രണ്ടാം ദിനം തന്നെ അവസാനിച്ചു .ഇന്ത്യൻ ബൗളിങ്ങിൽ 11 വിക്കറ്റുമായി അക്ഷർ  പട്ടേലും 7 വിക്കറ്റ് വീഴ്ത്തിയ അശ്വിനും തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് രണ്ടിന്നിങ്സിലും ചാരമായി .

മൂന്നാം ടെസ്റ്റിൽ ഒരുപിടി നേട്ടങ്ങളും ഇന്ത്യൻ സ്പിൻ ജോഡിയായ അശ്വിൻ :അക്ഷർ സഖ്യം സ്വന്തം പേരിലാക്കി .ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ടാം ദിനം  ജോഫ്ര ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുരുക്കി  ടെസ്റ്റ് കരിയറില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറായി ആര്‍ അശ്വിന്‍ മാറിയിരുന്നു . 77 ടെസ്റ്റിൽ നിന്നാണ് അശ്വിൻ 400 വിക്കറ്റ് വീഴ്‌ത്തിയത്. ഏറ്റവും വേഗത്തിൽ 400  ടെസ്റ്റ് വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും അശ്വിന് സ്വന്തം .കൂടാതെ  മൊട്ടേറ ടെസ്റ്റിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തുന്ന  ബൗളറെന്ന റെക്കോർഡും രവിചന്ദ്രൻ അശ്വിന് നേടുവാൻ കഴിഞ്ഞു . ഇംഗ്ലണ്ട് എതിരെ 14 ടെസ്റ്റിൽ നിന്നും 64 വിക്കറ്റ് നേടിയ ബി എസ് ചന്ദ്രശേഖറുടെ റെക്കോര്‍ഡാണ് അശ്വിൻ  മറികടന്നത്. ഈ ടെസ്റ്റില്‍ ഏഴ് വിക്കറ്റെടുത്തതോടെ ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിൽ  അശ്വിന്‍റെ വിക്കറ്റ് നേട്ടം 66 ആയി. പരമ്പരയിൽ അശ്വിൻ ഇതുവരെ 24 വിക്കറ്റ് നേടിക്കഴിഞ്ഞു .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

അതേസമയം തന്റെ രണ്ടമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന അക്ഷർ പട്ടേൽ പരമ്പരയിൽ സ്വപ്നതുല്യ പ്രകടനമാണ് കാഴ്ചവെക്കുന്നത് .ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിലെ  ആദ്യ പന്തിൽ തന്നെ ഇംഗ്ലീഷ് ഓപ്പണർ  ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കിയ അക്ഷർ അശ്വിനൊപ്പം അപൂർവ നേട്ടവും സ്വന്തമാക്കി .കഴിഞ്ഞ 100 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഒരു സ്പിന്നർ ഇന്നിങ്സിലെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തുന്നത് .അശ്വിൻ ചെപ്പോക്കിൽ ഇതേ നേട്ടം കരസ്ഥമാക്കിയിരുന്നു .

മൊട്ടേറയിൽ ആദ്യ ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ അഞ്ചും  ഇംഗ്ലണ്ട് വിക്കറ്റുകൾ പിഴുത അക്ഷറിന് മത്സരത്തിൽ ആകെ 11 വിക്കറ്റുകളായി പിങ്ക് ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡാണിത് . ഒരു ഡേ :നൈറ്റ്‌ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ഇതോടെ അക്ഷർ പട്ടേലായി .ടെസ്റ്റിലെ രണ്ടിന്നിങ്സിലും 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന പതിനാറാം ഇന്ത്യൻ ബൗളറാണ് ഇടംകൈയൻ സ്പിന്നറായ അക്ഷർ പട്ടേൽ .

Scroll to Top