നിങ്ങൾ എന്തിന് പൂജാരയെ കുറ്റപെടുത്തുന്നു :പിന്തുണ നൽകി കോഹ്ലി

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക്‌ ഇന്ന്‌ ആദ്യ ടെസ്റ്റ് മത്സത്തോടെ തുടക്കമാകും. വളരെ വാശിയേറിയ പോരാട്ടങ്ങൾ ഏറെ ആരാധകരും പ്രതീക്ഷിക്കുന്ന പരമ്പരക്ക്‌ ഇന്ന്‌ തുടക്കം കുറിക്കുമ്പോൾ ഇന്ത്യൻ ടീം ആരാധകർ പലരും ഉറ്റുനോക്കുന്നത് ടീം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലേക്കാണ്. ആരൊക്കെ ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കുമെന്നത് സസ്പെൻസാക്ക മാറ്റിയ നായകൻ വിരാട് കോഹ്ലി പക്ഷേ മൂന്നാം നമ്പറിൽ ഇന്ത്യൻ ടീമിനായി ടെസ്റ്റ് പരമ്പരയിൽ കളിക്കുക ടീമിലെ ഏറ്റവും വിശ്വസത ബാറ്റ്‌സ്മാൻ ചേതേശ്വർ പൂജാരയാകുമെന്നുള്ള വൻ സൂചന നൽകി.

പൂജാരയുടെ ബാറ്റിങ് ശൈലിയെയും ഒപ്പം അദ്ദേഹം കാഴ്ചവെക്കുന്ന സ്ലോ ബാറ്റിങ് പ്രകടനങ്ങളെ കുറിച്ചുമുള്ള ഏതാനും ചില മാധ്യമപ്രവർത്തകർ ചോദ്യങ്ങൾക്ക്‌ കോഹ്ലി വളരെ വിശദമായ മറുപടിയാണ് നൽകിയത്. പൂജാര ഇന്ത്യൻ ടീമിന്റെ സ്റ്റാർ ബാറ്റ്‌സ്മാനാണ് എന്ന് വ്യക്തമാക്കിയ കോഹ്ലി അദേഹത്തിന്റെ ബാറ്റിങ് ഓർഡർ അടക്കം മാറ്റുവാൻ ടീമിനുള്ളിൽ പോലും ആരും ആഗ്രഹിക്കുന്നില്ല എന്നും തുറന്ന് പറഞ്ഞു.പൂജാരയുടെ സ്ട്രൈക്ക്‌ റേറ്റ് സംബന്ധിച്ച ചോദ്യങ്ങൾക്കാണ് കോഹ്ലി മറുപടി നൽകിയത്

“ഈ വിഷയത്തിലുള്ള ചർച്ച ആരംഭിച്ചിട്ട് ഇതിനകം കുറേ കാലമായി കഴിഞ്ഞു. എന്റെ ഉറച്ച വിശ്വാസം പൂജാരയെ പോലെ ഇത്ര കഴിവും എക്സ്പീരിയൻസുമുള്ള താരത്തെ നിങ്ങൾ വെറുതേ വിടണം എന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ ഈ സ്ട്രൈക്ക് റേറ്റ് ഇന്ത്യൻ ടീമിനും ഒരുതരം ആശങ്കയും നൽകുന്നില്ല.പുറമേ നിന്ന് ആർക്കും എന്തും പറയാമെങ്കിലും ടീമിലെ എല്ലാ താരങ്ങൾക്കും അവരുടെ സ്വന്തം ഗെയിംപ്ലാനിന് അനുസരിച്ച് കളിക്കാനുള്ള അവസരം നൽകണം. ഇത്തരത്തിലുള്ള ഒരു വിമർശനം അനാവശ്യമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും പൂജാര ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം “കോഹ്ലി തന്റെ ഉറച്ച അഭിപ്രായം വിവരിച്ചു